യൂറോ കപ്പിൽ കരുത്തരായ പോർച്ചുഗൽ ഇന്ന് ജോർജിയയെ നേരിടാനൊരുങ്ങുമ്പോൾ ആശങ്കയാകുന്നത് മൂന്ന് പ്രമുഖ താരങ്ങളുടെ ഫിറ്റ്നസും പരുക്കിനെ ചൊല്ലിയുള്ള ആശങ്കകളുമാണ്. നൂനോ മെൻഡിസ്, ഗോൺസാലോ റാമോസ്, ഡിയോഗോ ജോട്ട എന്നിവരാണ് പരുക്കിന്റെ പിടിയിലുള്ളത്. യുവ താരമായ ഗോൺസാലോ റാമോസ് കഴിഞ്ഞ ലോകകപ്പിൽ ഹാട്രിക് നേടിയിരുന്ന താരമാണ്.
റാമോസ് പകരക്കാരന്റെ റോളിലാണ് കളിക്കാറുള്ളതെങ്കിൽ നൂനോ മെൻഡിസും ഡിയോഗോ ജോട്ടയും ആദ്യ ഇലവനിൽ കളിക്കാനിറങ്ങുന്ന സൂപ്പർ താരങ്ങളാണ്. ഇവരുടെ ഫിറ്റ്നസ് പോർച്ചുഗീസ് കോച്ച് റോബർട്ടോ മാർട്ടിനസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇവർ മൂവരും മെഡിക്കലി ഫിറ്റാണെന്നും എന്നാൽ 90 മിനിറ്റും കളിപ്പിക്കാൻ തക്ക ഫിറ്റ്നസ് ഇപ്പോഴില്ലെന്നും കോച്ച് തന്നെ വ്യക്തമാക്കി. ജോർജിയക്കെതിരെ കളിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നൽകി.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരവും കളിച്ച നൂനോ മെൻഡിസിന് ഈ മത്സരത്തിൽ വിശ്രമം നൽകാനിടയുണ്ട്. പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് മുന്നോടിയായി ജോട്ടയ്ക്കും റാമോസിനും മത്സര പരിചയം നൽകേണ്ടത് പ്രധാനമാണെന്ന് കോച്ച് വിശ്വസിക്കുന്നു. 2016ൽ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ കരുതലോടെയാണ് മത്സരങ്ങളെ സമീപിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾ വേട്ട നടത്താനാകാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ലിസ്റ്റിൽ ഇടം നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്രൂണോ ഫെർണാണ്ടസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ ത്രയങ്ങളിലാണ് പോർച്ചുഗലിന്റെ പ്രതീക്ഷകളത്രയും. ഇതിൽ ക്രിസ്റ്റ്യാനോ കൂടി ഫോമിലേക്കുയർന്നാൽ കളി വേറെ ലെവലാകുമെന്നുറപ്പ്.
നിലവിൽ പോർച്ചുഗൽ, ജർമ്മനി, സ്പെയിൻ ടീമുകൾ മാത്രമാണ് യൂറോ കപ്പിൽ കിരീട പ്രതീക്ഷ ഉണർത്തുന്ന ടീമുകൾ. ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകൾ പ്രീ ക്വാർട്ടർ ഉറപ്പിച്ചെങ്കിലും പ്രകടനത്തിൽ ആരാധകർ നിരാശരാണ്.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം