IND vs AFG T20 World Cup 2024: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തിൽ രോഹിത്ത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. രാത്രി 8 മണിക്ക് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ എട്ടിലെത്തിയത്. കാനഡയ്‌ക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
മത്സരം തടസപ്പെടുത്താന്‍ മഴ എത്തിയേക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അക്യൂവെതര്‍ പ്രകാരം 50 ശതമാനമാണ് മഴ പെയ്യാനുള്ള സാധ്യത. ജൂൺ 24ന് സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ മത്സര ദിവസവും മഴ എത്തിയേക്കുമെന്ന് പ്രവചനമുണ്ട്. ആദ്യ മൂന്ന് കളികളിലും എതിരാളികളെ 100 പോലും കടക്കാന്‍ വിടാതെയാണ് അഫ്ഗാന്‍ മുന്നേറിയത്. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് കനത്ത തോല്‍വി വഴങ്ങിയെങ്കിലും സൂപ്പര്‍ എട്ടിലെത്തി.
കെന്‍സിംഗ്ടണ്‍ ഓവലിലെ പിച്ച് അമേരിക്കയിലെ പിച്ചുകള്‍ പോലെ മോശമാവില്ലെന്നാണ് സൂചന. കാലാവസ്ഥയിലും വേദിയിലുമുള്ള മാറ്റം പിച്ചിന്റെ അവസ്ഥയെ ബാധിക്കും. കെന്‍സിംഗ്ടണ്‍ ഓവല്‍ ഇതുവരെ 29 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുന്ന ടീമിന് പിച്ചിന്റെ ആനുകൂല്യം ലഭിക്കും. ഇവിടെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ 18 തവണ വിജയിച്ചിട്ടുണ്ട്. രണ്ടാമത് ബാറ്റ് ചെയ്ത ടീം എട്ട് തവണ ജയിച്ചു. ഉയര്‍ന്ന സ്‌കോറുകള്‍ വേദിയില്‍ പിറക്കില്ലെന്നാണ് പ്രവചനം.
സൂപ്പർ 8 പോരാട്ടത്തില്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യൻ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമെന്ന സൂചന കോച്ച് രാഹുല്‍ ദ്രാവിഡ് നൽകി. സത്യസന്ധമായി പറഞ്ഞാല്‍ പ്ലേയിങ് ഇലവനില്‍ ഇതുവരെ അവസരം ലഭിക്കാത്ത നാലു പേരും കഴിവുറ്റ താരങ്ങളാണെന്നും ദ്രാവിഡ് പറഞ്ഞു.
“അമേരിക്കയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീം കോംബിനേഷന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല. എന്നാല്‍ വിന്‍ഡീസിലേത് വ്യത്യസ്ത സാഹചര്യമാണ്. ഇവിടെ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇന്ന് അഫ്ഗാനെതിരെ കുല്‍ദീപ് യാദവോ യുസ്‌വേന്ദ്ര ചഹലോ പ്ലേയിങ് ഇലവനിൽ എത്താന്‍ സാധ്യതയുണ്ട്,” ദ്രാവിഡ് പറഞ്ഞു.
ഇന്ത്യൻ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഇന്ത്യയുടെ സൂപ്പർ 8 മത്സര ഷെഡ്യൂൾ
- അഫ്ഗാനിസ്ഥാൻ vs ഇന്ത്യ (ജൂൺ 20, 8 PM), കെൻസിങ്ടൺ ഓവൽ, ബാർബഡോസ്
- ബംഗ്ലാദേശ് vs ഇന്ത്യ (ജൂൺ 22, 8 PM), സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയം
- ഓസ്ട്രേലിയ vs ഇന്ത്യ (ജൂൺ 24, 8 PM), ബ്യൂസെജൂർ സ്റ്റേഡിയം
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം