Euro 2024, Netherlands vs Poland Live Updates: പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗോസ്റ്റ് നേടിയ തകർപ്പൻ ഗോളിന്റെ കരുത്തിൽ പോളണ്ടിനെ തകർത്ത് ഓറഞ്ച് ആർമിക്ക് ടൂർണമെന്റിലെ ആദ്യ ജയം. കരുത്തരുടെ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നെതർലൻഡ്സ് ജയിച്ചുകയറിയത്. 83ാം മിനിറ്റിലാണ് പോളണ്ടിന്റെ നെഞ്ചകം തകർത്ത് വെഗോസ്റ്റ് വിജയഗോൾ നേടിയത്.
മത്സരത്തിൽ തുടക്കം മുതൽക്കേ ആക്രമിച്ച് കളിച്ചത് നെതർലൻഡ് തന്നെയായിരുന്നു. എന്നാൽ ലഭിച്ച ആദ്യ കോർണർ കിക്ക് തന്നെ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ആദ്യം സ്കോർ ബോർഡ് തുറന്നത് പോളണ്ടായിരുന്നു. 16ാം മിനിറ്റിലാണ് ആദം ബുസ്ക പോളണ്ടിന്റെ ഏക ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ കോഡി ഗാക്പോയിലൂടെ (29) നെതലർലൻഡ്സ് സമനില പിടിച്ചു.
ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിലായിരുന്നു. രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് ഇരു ടീമുകളും കളിച്ചത്. പോളണ്ടിന്റെ പ്രതിരോധപ്പൂട്ട് പൊളിക്കാൻ നെതർലൻഡ്സിന് ഒടുവിൽ വൗട്ട് വെഗോസ്റ്റിനെ കളത്തിലിറക്കേണ്ടി വന്നു.
കഴിഞ്ഞ സീസണിൻ്റെ തുടക്കം മുതൽ നെതർലൻഡ്‌സിനായി ഗോൾവേട്ടയിൽ മുന്നിട്ടു നിൽക്കുന്ന താരമാണ് വൗട്ട് വെഗോർസ്റ്റ്. ഓറഞ്ച് ആർമിക്കായ കഴിഞ്ഞ 11 മത്സരങ്ങളിൽ വെഗോർസ്റ്റ് നേടുന്ന ഏഴാമത്തെ ഗോളാണിത്. ശരാശരി ഓരോ 63 മിനിറ്റിലും താരം ടീമിനായി ഗോൾ നേടുന്നുണ്ട്.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം