വെള്ളിയാഴ്ച മ്യൂണിക്കിൽ നടന്ന യൂറോ 2024ന്റെ ഉദ്ഘാടന മത്സരത്തിൽ ജർമ്മനിയും സ്‌കോട്ട്‌ലൻഡും ഏറ്റുമുട്ടിയിരുന്നു. ആവേശകരമായ മത്സരത്തിൽ സ്കോട്ടിഷ് ടീമിനെ 5-1ന് തകർത്താണ് ആതിഥേയരായ ജർമ്മനി വരവറിയിച്ചത്. ടൂർണമെൻ്റിൻ്റെ 17ാം പതിപ്പിൽ യൂറോപ്യൻ രാജാക്കന്മാരാകാനായി യൂറോപ്പിലെ മികച്ച 24 ഫുട്‌ബോൾ ടീമുകൾ കൊമ്പുകോർക്കും.
An opening match to remember for Germany 🇩🇪#EURO2024 | #GERSCO pic.twitter.com/luXAFwUS1E
— UEFA EURO 2024 (@EURO2024) June 14, 2024
ഫ്രാൻസ്, സ്‌പെയിൻ, ആതിഥേയരായ ജർമ്മനി എന്നിവരാണ് കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന പ്രധാന ടീമുകൾ. പോർച്ചുഗൽ, ഇംഗ്ലണ്ട്, നെതർലൻഡ്‌സ്, ബെൽജിയം എന്നിവ കിരീടത്തിനായി വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടൂർണമെന്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ പോർച്ചുഗലിൻ്റെ സ്റ്റാർ ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രാൻസിൻ്റെ കൈലിയൻ എംബാപ്പെ, ജർമ്മനിയുടെ ടോണി ക്രൂസ്, ഇംഗ്ലണ്ടിൻ്റെ ജൂഡ് ബെല്ലിംഗ്ഹാം എന്നിവരോടൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കും.
ശനിയാഴ്ച രാത്രി 3 തീപാറും മത്സരങ്ങൾ
യൂറോ കപ്പ് ഫുട്ബോളിലെ മരണ ഗ്രൂപ്പില്‍ ഇന്ന് മൂന്ന് തകര്‍പ്പന്‍ പോരാട്ടങ്ങളാണുള്ളത്. വൈകിട്ട് 6.30ന് ഹംഗറി കരുത്തരായ സ്വിറ്റ്സർലൻഡിനെ നേരിടും. രാത്രി 9.30ന് കരുത്തരായ ക്രൊയേഷ്യ മുൻ ചാമ്പ്യൻമാരായ സ്പെയിനെ നേരിടുമ്പോള്‍ പുലർച്ചെ 12.30ന് തുടങ്ങുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇറ്റലിക്ക് അല്‍ബേനിയയാണ് എതിരാളികള്‍.
യൂറോ 2024 തത്സമയ സ്ട്രീമിംഗ്, ടെലികാസ്റ്റ് വിശദാംശങ്ങൾ
എപ്പോഴാണ് യൂറോ 2024 ആരംഭിക്കുന്നത്?
യൂറോ 2024 ടൂർണമെന്റ് 2024 ജൂൺ 14ന് ആരംഭിക്കും, ഫൈനൽ ജൂലൈ 14ന് നടക്കും.
ഏത് സമയത്താണ് യൂറോ 2024 മത്സരങ്ങൾ ആരംഭിക്കുന്നത്?
ഇന്ത്യൻ സമയം 6.30 PM, 9.30 PM, 12.30 AM എന്നീ സമയങ്ങളിലാണ് വിവിധ മത്സരങ്ങൾ നടക്കുക.
യൂറോ 2024 മത്സരങ്ങൾ ടിവിയിൽ എവിടെ കാണാനാകും?
ഇന്ത്യൻ ആരാധകർക്ക് സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ (സോണി സ്പോർട്സ് ടെൻ 2, സോണി സ്പോർട്സ് ടെൻ 2 എച്ച്‌ഡി, സോണി സ്പോർട്സ് ടെൻ 3, സോണി സ്പോർട്സ് ടെൻ 3 എച്ച്‌ഡി, സോണി സ്പോർട്സ് ടെൻ 4, സോണി സ്പോർട്സ് ടെൻ 4) എല്ലാ യൂറോ 2024 മത്സരങ്ങളുടെയും തത്സമയ സംപ്രേക്ഷണം ടിവിയിൽ ആസ്വദിക്കാം. എച്ച്ഡി ചാനലുകൾ – സോണി സ്പോർട്സ് ടെൻ 5, സോണി സ്പോർട്സ് ടെൻ 5 എച്ച്ഡി.
യൂറോ 2024 മത്സരങ്ങൾ ഓൺലൈനായി എങ്ങനെ കാണാം?
യൂറോ 2024 ഉദ്ഘാടന മത്സരം സോണി ലിവ് ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
2024 യൂറോ കപ്പ് മത്സരങ്ങളുടെ സമ്പൂർണ്ണ ഷെഡ്യൂൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം