കൊച്ചി: 2024-25 സീസണിന് മുന്നോടിയായി പുതിയ മാനേജർക്ക് കീഴിൽ ഒരുക്കങ്ങൾ തകൃതിയാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു. തായ്‌ലൻഡിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ തയ്യാറെടുപ്പുകൾ ആരംഭിക്കുക. ജൂലൈ 2 മുതൽ ജൂലൈ 22 വരെ തായ്‌ലൻഡിലെ ചോൻബുരിയിലാണ് ടീം ക്യാമ്പ് ചെയ്തു പരിശീലനം തുടങ്ങുക.
പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറേ ടീമിൻ്റെ ചുമതല ഏറ്റെടുക്കും. നായകൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിലുള്ള കളിക്കാരും കോച്ചിങ് സ്റ്റാഫും തായ്‌ലൻഡിൽ നേരിട്ട് റിപ്പോർട്ട് ചെയ്യും.
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിനൊപ്പം ചേരുന്ന കളിക്കാർക്ക് പുറമേ, അക്കാദമിയിൽ നിന്നുള്ള ചില പുതിയ മുഖങ്ങളും തായ്ടീലാന്റിലെ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. യുവതാരങ്ങളെ സീനിയർ ടീമിലേക്ക് വളർത്തിയെടുക്കുക എന്ന ക്ലബ്ബിൻ്റെ കാഴ്ചപ്പാടിനെ ഊട്ടി ഉറപ്പിക്കുന്നതാണ് ഈ തീരുമാനം. തായ്‌ലാന്റിലേക്ക് പ്രീ സീസണ് വേണ്ടി പോകുന്ന സ്‌ക്വാഡിനെ ഉടൻ തന്നെ പ്രഖ്യാപിക്കും.
ജൂലൈ 26 നു തുടങ്ങുന്ന 133-ാമത് ഡ്യൂറൻഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി, മൂന്നു ആഴ്ച നീണ്ടു നിൽക്കുന്ന ഈ പ്രീ സീസൺ ടൂറിൽ തായ്‌ലൻഡിലെ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരെ മൂന്ന് സൗഹൃദ മത്സരങ്ങളും കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കും. ടീമിനൊപ്പം ആദ്യമായി ചേരുന്ന പരിശീലകനെ മിക്കേലിനും അദ്ദേഹത്തിൻ്റെ പരിശീലക സംഘത്തിനും തൻ്റെ ടീമിനെ മനസ്സിലാക്കാനും വിലയിരുത്താനും പ്രവർത്തിക്കാനും ഒരു അവസരമാവും ഈ സൗഹൃദ മത്സരങ്ങൾ.
പ്രീ-സീസൺ സൗഹൃദ മത്സരങ്ങൾ എല്ലാം അടച്ചിട്ട സ്റ്റേഡിയത്തിൽ
വിദേശത്ത് പ്രീസീസൺ ആരംഭിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. ടീം പടുത്തുയർത്തുന്നതിന് ഗുണനിലവാരമുള്ള പരിശീലന സാഹചര്യങ്ങൾ, മികച്ച സൗഹൃദ മത്സരങ്ങൾ തുടങ്ങിയവ ഉപയോഗപ്രദമാകും. പുതിയ പരിശീലക സംഘത്തിനും ഇത് വളരെ പ്രധാനമാണ്.
സൗഹൃദ മത്സരങ്ങൾ എല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തപ്പെടുന്നതെങ്കിലും ആരാധകരിലേക്ക് കളിയുടെ ആവേശം എത്തിക്കുവാൻ വേണ്ടത് ചെയ്യാൻ ക്ലബ് ശ്രമിക്കും. തായ്‌ലൻഡിലെ പ്രീ-സീസൺ തയ്യാറെടുപ്പുകൾക്ക് ശേഷം ഡ്യൂറൻഡ് കപ്പിനായി ടീം മത്സര വേദിയിലേക്ക് പറന്നിറങ്ങും.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം