Cristiano Ronaldo helps a differently abled child, Viral Video: യൂറോ കപ്പിന് മുന്നോടിയായി ഇരട്ട ഗോളുകളുമായി തുടങ്ങി പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. അതേസമയം, സൗഹൃദ മത്സരത്തിന് മുന്നോടിയായി കുട്ടികൾക്കൊപ്പം മത്സരവേദിയിലേക്ക് വരുന്ന ക്രിസ്റ്റ്യാനോയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീൽ ചെയറിൽ ഇരിക്കുന്നൊരു പെൺകുട്ടിയുടെ കൈപിടിച്ചാണ് റോണോ ഗ്രൌണ്ടിലേക്ക് കടന്നുവന്നത്.
Cristiano Ronaldo with a fan
What a picture ❤️ pic.twitter.com/V6fyy8Hwer
— Janty (@CFC_Janty) June 11, 2024
ആൾക്കൂട്ടത്തിന്റെ ആരവം കേട്ട് വീൽ ചെയർ മുന്നോട്ടേക്ക് കൊണ്ടുപോകാൻ മറന്നുപോയ കുട്ടിയെ, ഒടുവിൽ മുന്നോട്ടേക്ക് നയിച്ചത് സാക്ഷാൽ പോർച്ചുഗീസ് നായകൻ തന്നെയായിരുന്നു. അയർലൻഡ് ടീമിനും മാച്ച് റഫറിമാർക്കുമൊപ്പം ലൈനായി നിൽക്കുന്നിടത്തും കുട്ടിക്ക് ആശയക്കുഴപ്പങ്ങൾ നേരിട്ടു. അപ്പോഴും ക്ഷമയോടെ അവളുടെ കൈപിടിച്ച് വീൽചെയർ കൃത്യസ്ഥലത്തേക്ക് നീക്കി നിർത്താനും, വാത്സല്യത്തോടെ അവളുടെ നെറ്റിയിലൊരു മുത്തം നൽകാനും റൊണാൾഡോ മറന്നില്ല.
Stop that Cristiano Ronaldo. pic.twitter.com/hnlwDOjZv5
— Stop That Football (@stopthatfooty) June 12, 2024
രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങുമ്പോഴും ഈ കുട്ടിയുടെ അരികിലേക്ക് അൽപ്പം നീങ്ങി നിന്ന് കൈപിടിച്ചാണ് ഇതിഹാസ താരം തന്റെ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചത്. കുട്ടികളോട് എപ്പോഴും വാത്സല്യം പ്രകടിപ്പിക്കാറുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. എത്ര വലിയ തിരക്കിനിടയിലും അവർക്കൊപ്പം അദ്ദേഹം സമയം ചെലവഴിക്കാറുമുണ്ട്. അതിനാൽ തന്നെ നിരവധി കുട്ടികളുടെ ആരാധ്യ പുരുഷൻ കൂടിയാണ് അദ്ദേഹം.
No matter how many times they try and paint him as the villain and how many times they twist the truth, millions of us will always be in Cristiano Ronaldo’s corner.
— RMZZ (@_RMBlancoZz) June 12, 2024
ഇന്നലെ നടന്ന അവസാന സന്നാഹ മത്സരത്തിൽ രണ്ട് തകർപ്പൻ ഗോളുകൾ നേടി ക്രിസ്റ്റാനോ റൊണാൾഡോ യൂറോ കപ്പിലേക്കുള്ള തന്റെ വരവറിയിച്ചു. 3-0ന് അയർലൻഡിനെ തകർത്താണ് പോർച്ചുഗൽ മികച്ച പ്രകടനം കാഴ്ചവച്ചത്. മത്സരത്തിന്റെ 18ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ ഗോളിലൂടെ ലീഡ് നേടിയ പോർച്ചുഗൽ 50 ആം മിനുറ്റിൽ റൂബൻ നെവസ് നൽകിയ പാസ്സിൽ റൊണാൾഡോയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി.
130 goals for the top goalscorer in men’s international football, Cristiano Ronaldo 🐐
In quite some form right before Euro 2024 🔥 pic.twitter.com/50dy7Bsa0L
— ESPN FC (@ESPNFC) June 11, 2024
റൊണാൾഡോയുടെ പ്രഹരശേഷിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇടം കാലുകൊണ്ടുള്ള മാരിവിൽ ഷോട്ട്. പത്ത് മിനുറ്റിന് ശേഷം റൊണാൾഡോ വീണ്ടും വല കുലുക്കി. ജോട്ട നീട്ടി നൽകിയ പന്ത് അനായാസം റൊണാൾഡോ വലയിലേക്കെത്തിച്ചു. ഈ ഗോളോടെ അന്താരാഷ്ട്ര ഫുട്‍ബോളിൽ 130 ഗോളെന്ന നേട്ടത്തിലേക്കും താരമെത്തി. 895 കരിയർ ഗോളുകളാണ് ക്രിസ്റ്റാനോ റൊണാൾഡോ ഇതുവരെ നേടിയത്.
ഈ യൂറോ കപ്പിലൂടെ 900 ഗോളുകളെന്ന മാന്ത്രിക സംഖ്യയിലേക്ക് അദ്ദേഹം എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കരിയറിലെ ആറാമത്തെ യൂറോ കപ്പിനാണ് റൊണാൾഡോ തയ്യാറെടുക്കുന്നത്. ജൂൺ 19നാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. കരുത്തരായ ചെക്ക് റിപ്ലബിക്കാണ് ഈ യൂറോ കപ്പിലെ ആദ്യ എതിരാളികൾ.
Read More Sports News Here
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി