IND vs USA Live Score, T20 World Cup 2024: ലോകകപ്പ് ടി-20, യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരെ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. ആദ്യ ഓവറിൽ രണ്ടു വിക്കറ്റ് നേടി ഗംഭീര തുടക്കമാണ് ഇന്ത്യ നേടിയത്. അർഷ്ദീപ് സിംഗാണ് 3 റൺസ് മാത്രം വിട്ടുകൊടുത്ത് ആദ്യ ഓവറിൽ 2 വിക്കറ്റ് സ്വന്തമാക്കിയത്.
ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരം വിജയിക്കാൻ സാധിച്ചാൽ, അയര്‍ലന്‍ഡിനേയും പാകിസ്ഥാനേയും തകര്‍ത്ത ഇന്ത്യയ്ക്ക് സൂപ്പര്‍ എട്ടിലെത്തുന്ന രണ്ടാമത്തെ ടീമാവാം.
ഇന്ത്യൻ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പാക്കിസ്ഥാനെതിരെ കളിച്ച ടീമിനെ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലിനെ മാറ്റിയാണ് യുഎസ് ഇന്നിറങ്ങുന്നത്. ആരോണ്‍ ജോണ്‍സാണ് ടീമിന്റെ നായകൻ. ഷയാന്‍ ജഹാംഗീർ, ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക് എന്നിവരാണ് യുഎസ് ടീമിലെ മാറ്റം.
Indian Captain Rohit Sharma with his old friend, Harmeet Singh. 🌟 pic.twitter.com/mNtrb22YTH
— Johns. (@CricCrazyJohns) June 12, 2024
പ്ലേയിംഗ് ഇലവൻ
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി , ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ , ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്: സ്റ്റീവൻ ടെയ്‌ലർ, ഷയാൻ ജഹാംഗീർ, ആൻഡ്രീസ് ഗൗസ്(കീപ്പർ), ആരോൺ ജോൺസ്(ക്യാപ്റ്റൻ), നിതീഷ് കുമാർ, കോറി ആൻഡേഴ്‌സൺ, ഹർമീത് സിംഗ്, ഷാഡ്‌ലി വാൻ ഷാൽക്‌വിക്ക്, ജസ്ദീപ് സിംഗ്, സൗരഭ് നേത്രവൽക്കർ, അലി ഖാൻ
Read More Sports News Here
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി