കൊച്ചി: രാജ്യത്ത് നാലു പതിറ്റാണ്ട് കാലം ഫുട്ബോൾ കളിക്കാരനായും പരിശീലകനായും തിളങ്ങിയ മലയാളി ഫുട്ബോളർ ടി.കെ. ചാത്തുണ്ണി അന്തരിച്ചു. അര്‍ബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായായിരുന്നു അന്ത്യം. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായി കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, എഫ്.സി. കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിരുന്നു.
കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടതായിരുന്നു ടി.കെ. ചാത്തുണ്ണിയുടെ ഫുട്‌ബോള്‍ ജീവിതം. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച ക്ലബുകളുടെ കളിക്കാരനായി പേരും പെരുമയും നേടിയതാണ് അദ്ദേഹത്തിന്റെ കളി ജീവിതം.
കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ട് കളത്തില്‍ സജീവമായിരുന്നു. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ‘ഫുട്ബോൾ മൈ സോൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കളിക്കാരനെന്ന നിലയിൽ തനിക്ക് നേടിയെടുക്കാൻ കഴിയാതെ പോയ നേട്ടങ്ങളെ തേടിപ്പിടിക്കാൻ വേണ്ടി നടത്തിയ പോരാട്ടമായിരുന്നു ചാത്തുണ്ണിയുടെ പരിശീലന ജീവിതം.
നഷ്ടമായത് തന്റെ ഗോഡ്ഫാദറിനെ ആണെന്നും വിജയനെ വിജയനാക്കിയ പരിശീലകനെന്നും വിടവാങ്ങിയതെന്നും ഐ.എം വിജയൻ പ്രതികരിച്ചു. ടി.കെ. ചാത്തുണ്ണി സാറിന് കീഴിൽ കളിക്കാനായത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ഐ.എം വിജയൻ വ്യക്തമാക്കി. ചാത്തുണ്ണി സാറിന് കീഴിൽ കളിച്ച നാളുകൾ ഒരിക്കലും മറക്കാനാകില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജോപോൾ അഞ്ചേരിയും പ്രതികരിച്ചു.
ഇന്ത്യൻ ഫുട്ബോളിന്റെ നഷ്ടമാണ് ചാത്തുണ്ണി മാഷിന്റെ വിയോഗമെന്ന് മുൻ ഇന്ത്യൻ ഫുട്ബോളർ യു. ഷറഫലി പറഞ്ഞു. ചാത്തുണ്ണി മാഷിന് കീഴിൽ കേരള പൊലീസ് ഫുട്ബോൾ ടീമിൽ പ്രകടമായ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ കായിക രംഗത്തെ സമസ്ത സംഭാവനയ്ക്കുള്ള ജി.വി. രാജ അവാർഡ് നൽകിയിരുന്നതായും അദ്ദേഹം ഓർത്തെടുത്തു.
Read More Sports News Here
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി