ഐപിഎല്ലില്‍ ആദ്യ എലിമിനേറ്ററില്‍ നാളെ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേരിടാനിറങ്ങുമ്പോൾ അവസാന വട്ട ഒരുക്കവും പൂർത്തിയാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. മുഖ്യ പരിശീലകൻ കുമാർ സംഗക്കാരയുടെ നേതൃത്വത്തിലുള്ള രാജസ്ഥാൻ ടീം ടീമിന്റെ ബാറ്റർമാർക്കൊപ്പം ദീർഘസമയം ചെലവഴിച്ച് നിർദ്ദേശങ്ങൾ നൽകുന്ന കാഴ്ചയാണ് ചൊവ്വാഴ്ച കാണാനായത്. നായകൻ സഞ്ജു സാംസണ് നിർണായക മത്സരത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും അദ്ദേഹം മറന്നില്ല.
He is coming. 🔥 pic.twitter.com/4TOTBVqTea
— Rajasthan Royals (@rajasthanroyals) May 21, 2024
ബുധനാഴ്ച രാത്രി 7.30ന് അഹമ്മദാബാദിലാണ് തീപാറും പോരാട്ടം. കഴിഞ്ഞ നാല് മത്സരങ്ങളിലും തോറ്റാണ് രാജസ്ഥാൻ റോയൽസിന്റെ വരവ്. ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ കഴിയാതെയാണ് പ്ലേ ഓഫ് മത്സരങ്ങൾക്ക് സഞ്ജുവും കൂട്ടരും ഇറങ്ങുന്നതെന്നത് ആരാധകരുടെ നെഞ്ചിടിപ്പും കൂട്ടുന്നുണ്ട്. രാജസ്ഥാൻ നിരയിൽ നിരവധി പ്രശ്നങ്ങൾ അവരെ അലട്ടുന്നുണ്ട്. ബാറ്റിങ്ങിലും ബോളിങ്ങിലും താരങ്ങൾ കൂടുതൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കേണ്ട സമയമാണിത്.
See you on Wednesday. ⏳ pic.twitter.com/Rjh68mMTfJ
— Rajasthan Royals (@rajasthanroyals) May 19, 2024
ഓപ്പണിങ്ങിൽ യശസ്വി ജെയ്സ്വാളിനൊപ്പം ആരാകും ഇറങ്ങുകയെന്നതും സംശയത്തിലാണ്. ടോം കോഹ്ലർ കഴിഞ്ഞ മത്സരത്തിൽ കളിക്കാനിറങ്ങിയെങ്കിലും ടീമിന് മോശം തുടക്കമാണ് സമ്മാനിച്ചത്. ഇത് ടീമിനെ ഒന്നടങ്കം അനാവശ്യ സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു. രാജസ്ഥാനായി സഞ്ജുവും റിയാൻ പരാഗും ഒഴികെ ഈ സീസണിൽ മറ്റാരും വേണ്ടത്ര സ്ഥിരത പുലർത്തിയിട്ടില്ല. റോവ്മാൻ പവൽ ഉൾപ്പെടെയുള്ള ഫിനിഷർമാരും വേണ്ടത്ര മികവ് കാണിച്ചിട്ടില്ല. ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Back in Ahmedabad for mission Eliminator! 💗👊🏻 pic.twitter.com/327ifC69bJ
— Rajasthan Royals (@rajasthanroyals) May 20, 2024
കൊല്‍ക്കത്തയേക്കാള്‍ മുമ്പ് പ്ലേ ഓഫിലെത്തുമെന്ന് കരുതിയ ടീമാണ് രാജസ്ഥാന്‍. എന്നാല്‍ അവസാന മത്സരങ്ങളില്‍ തുടര്‍ച്ചയായി നാല് തോല്‍വി ഏറ്റുവാങ്ങി. മറുവശത്ത് ആര്‍സിബിയാവട്ടെ അവസാന ആറ് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചാണ് പ്ലേഓഫിലെത്തിയത്. എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. ആദ്യം പുറത്താവുന്നത് ആര്‍സിബി ആയിരിക്കുമെന്ന് പലരും വിശ്വസിച്ചു. എന്നാല്‍ അവിശ്വസനീയമായാണ് ആര്‍സിബി പ്ലേ ഓഫിലെത്തിയത്.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ