റയൽ മാഡ്രിഡിന്റേയും ജർമ്മനിയുടേയും മധ്യനിരയിലെ ഇതിഹാസ താരം ടോണി ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചു. ‘യൂറോ കപ്പോടെ തന്റെ നീണ്ട ഫുട്‍ബോൾ യാത്രയ്ക്ക് വിരാമമിടുന്നു’ എന്നാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ താരം അറിയിച്ചത്. അങ്ങനെയെങ്കിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും റയൽ മാഡ്രിഡിനൊപ്പമുള്ള ക്രൂസിന്റെ അവസാന മത്സരം. നേരത്തെ തന്നെ റയൽ മാഡ്രിഡ് തന്റെ ജീവിതത്തിലെ അവസാന ക്ലബാകുമെന്ന് താരം വെളിപ്പെടുത്തിയിരുന്നു.
2014ലാണ് ജർമ്മൻ മിഡ് ഫീൽഡ് മജീഷ്യൻ മാഡ്രിഡിലെത്തിയത്. നീണ്ട 14 വർഷം സ്പാനിഷ് വമ്പന്മാർക്കൊപ്പമായിരുന്നു താരം പന്തു തട്ടിയത്. നാല് ചാമ്പ്യൻസ് ലീഗ് കിരീടം, മൂന്ന് ലാലിഗ കിരീടം, ഉൾപ്പെടെ 21 കിരീടങ്ങൾ ക്രൂസ് മാഡ്രിഡിനൊപ്പം നേടി. 34കാരനായ ക്രൂസ് 2021ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ചിരുന്നെങ്കിലും ടീമിന്റെയും പരിശീലകന്റെയും അഭ്യർത്ഥന മാനിച്ച് യൂറോ കപ്പിനുള്ള ടീമിലേക്ക് തിരിച്ചുവന്നിരുന്നു. യൂത്ത് ലെവലിൽ ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ചാണ് പ്രൊഫഷണൽ ഫുട്‍ബോളിലേക്ക് വന്നത്.
🚨 BREAKING: Toni Kroos RETIRES.
He’s leaving Real Madrid and retiring right after Euro 2024.
Legend. 🎩✨ pic.twitter.com/OwfQEy5GD5
— Fabrizio Romano (@FabrizioRomano) May 21, 2024
അതേസമയം, ഈ വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാവും ടീമിനെ നയിക്കുക. വെറ്ററൻ പ്രതിരോധ താരം പെപെയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ ആറാമത്തെ യൂറോ കപ്പ് ടൂർണമെന്റാണ് ഇത്തവണത്തേത്. കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായ നിരാശ മറികടക്കാനാവും റൊണാൾഡോയും സംഘവും ശ്രമിക്കുക.
മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ റൂബൻ നെവസ്, ബെർണാഡോ സിൽവ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ഡിയാഗോ ഡാലോട്ട് തുടങ്ങിയവരും ടീമിലുണ്ട്. കഴിഞ്ഞ തവണ ഫൈനൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലിയായിരുന്നു യൂറോ കിരീടം നേടിയിരുന്നത്. 2016 യൂറോ കപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് പോർച്ചുഗൽ കിരീടം നേടിയിരുന്നു.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ