നിർണായകമായ പ്ലേ ഓഫ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റിങ്ങ് നിരയുടെ നട്ടെല്ലൊടിച്ച് ഓസീസിന്റെ തീപാറും പേസർ മിച്ചെൽ സ്റ്റാർക്ക്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ നാട്ടുകാരനായ ട്രാവിസ് ഹെഡ്ഡിന്റെ (0) കുറ്റി തെറിപ്പിച്ചാണ് സ്റ്റാർക്ക് വരവറിയിച്ചത്. സ്റ്റാർക്കിന്റെ തീപാറും പന്തുകളിൽ റൺസ് കണ്ടെത്താൻ ഹൈദരാബാദ് താരങ്ങൾ കുഴങ്ങുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കണ്ടത്.
Head for 0.
Abhishek for 3.
Nitish for 9.
Shahbaz for 0.– All four SRH batters DISMISSED for SINGLE digits. 👌 pic.twitter.com/JNNF2BF5kn
— Johns. (@CricCrazyJohns) May 21, 2024
അഞ്ചാം ഓവറിലെ അഞ്ചാമത്തെ പന്തിൽ നിതീഷ് റെഡ്ഡിയെ (9) ഗുർബാസിന്റെ കൈകളിലെത്തിച്ച് ടീമിന് വീണ്ടും നിർണായക ബ്രേക്ക് ത്രൂ സമ്മാനിക്കാൻ സ്റ്റാർക്കിനായി. തൊട്ടടുത്ത പന്തിൽ ഷഹബാസ് അഹമ്മദിനെ (0) ക്ലീൻ ബൌൾ ചെയ്തു സ്റ്റാർക്ക് കൊൽക്കത്തയ്ക്ക് അവിശ്വസനീയമായ തുടക്കമാണ് സമ്മാനിച്ചത്. ഈ സീസണിൽ മിച്ചെൽ സ്റ്റാർക്ക് പവർ പ്ലേ ഓവറിൽ നേടുന്ന പത്താമത്തെ വിക്കറ്റായിരുന്നു ഇത്. ആദ്യ മൂന്നോവറിൽ 22 റൺസ് വഴങ്ങിയാണ് സ്റ്റാർക്ക് 3 വിക്കറ്റെടുത്തത്. നാലോവറിൽ 34 റൺസാണ് താരം വഴങ്ങിയത്.
THIS IS MITCHELL STARC 🔥
– 3 WICKETS IN 3 OVERS IN THE QUALIFIER 1….!!!!! pic.twitter.com/51PXkK57Et
— Johns. (@CricCrazyJohns) May 21, 2024
ഐപിഎൽ 17ാം സീസണിൽ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ഓസീസ് പേസറായ മിച്ചെൽ സ്റ്റാർക്ക്. 24.75 കോടി രൂപയാണ് ഒരു സീസണിൽ കളിക്കാനായി താരം വാങ്ങുന്നത്. ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൌളർമാരിൽ ആദ്യ അഞ്ചു പേരിൽ ഒരാളായി കണക്കാക്കാവുന്ന താരവുമാണ് അദ്ദേഹം.
MITCHELL STARC has taken 3 WICKETS in the space of just 17 BALLS in KNOCK-OUTS…!!!! pic.twitter.com/PQp0t6g5uX
— Johns. (@CricCrazyJohns) May 21, 2024
എന്നാൽ, ഏഴ് വർഷത്തിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ പന്തെറിയാനെത്തിയപ്പോൾ താരം വലിയ തിരിച്ചടിയാണ് ആദ്യ മത്സരങ്ങളിൽ നേരിട്ടത്. ഐപിഎല്ലിലെ വിലപിടിപ്പുള്ള താരം ആറ് മത്സരങ്ങൾ കളിച്ചപ്പോൾ 232 റൺസ് വിട്ടുനൽകി നേടിയത് കേവലം അഞ്ച് വിക്കറ്റുകളായിരുന്നു.
WHAT A BALL FROM STARC. 🤯🔥 pic.twitter.com/yzjI5wlzlF
— Johns. (@CricCrazyJohns) May 21, 2024
അന്താരാഷ്ട്ര മത്സരങ്ങളിലെ മികവ് പുലർത്തുന്ന താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയുള്ള ക്ലബ്ബ് ലെവൽ മത്സരങ്ങളിൽ മോശമായി കളിക്കുന്നതിനെതിരെ ക്രിക്കറ്റ് നിരൂപകർ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ