ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലോകത്തേറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സിയും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്താണ് മെസ്സി ഇടംപിടിച്ചത്.
സൗദി പ്രോ ലീഗിൽ അൽ നസറിനായി ഈ സീസണിൽ 48 ഗോളുകൾ അടിച്ചുകൂട്ടിയ റൊണാൾഡോയ്ക്ക്, പ്രതിവർഷം 260 മില്യൺ ഡോളർ (16,584.88 മില്യൺ രൂപ) ആണ് അൽ നസർ പ്രതിഫലമായി നൽകുന്നത്. ഇതിന് പുറമെ നൈക്ക്, ബിനാൻസ്, ഹെർബലൈഫ് തുടങ്ങിയവ കമ്പനികളുടെ പരസ്യ, സ്പോൺസർഷിപ്പ് ഡീലുകളിൽ കൂടി 60 മില്യൺ ഡോളർ (5070.54 മില്യൺ രൂപ) റൊണാൾഡോ അധികമായി സമ്പാദിക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ഇന്ത്യൻ രൂപ 21021.59 മില്യൺ ആണ് ക്രിസ്റ്റ്യാനോയുടെ വാർഷിക വരുമാനം.
Introducing The World’s Highest-Paid Athletes 2024
FULL LIST: https://t.co/7WYIfAwiOa pic.twitter.com/oO6CCyzceV
— Forbes (@Forbes) May 16, 2024
എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ ലയണൽ മെസ്സിക്ക് പ്രതിവർഷം 107 മില്യൺ പൗണ്ട് (11,303.07 മില്യൺ രൂപ) ആണ് പ്രതിഫലമായി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി നൽകുന്നത്. ഇപ്പോൾ ഇൻ്റർ മിയാമിക്ക് വേണ്ടി എംഎൽഎസിൽ ക്ലബ് ഫുട്ബോൾ കളിക്കുന്ന മെസ്സിക്ക് പരസ്യ, സ്പോൺസർഷിപ്പ് ഇനത്തിലും വരുമാനം ലഭിക്കുന്നുണ്ട്. ഫോർബ്സിന്റെ പട്ടികയിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് ഗോൾഫ് താരം ജോൺ റഹ്മാണ്.
മെസ്സിയെ പിന്തള്ളി രണ്ടാമതെത്തിയ ജോണിന് എൽഐവി ഇടപാടിന് 172 മില്യൺ പൗണ്ട് (18,169.42 മില്യൺ രൂപ) ആണ് പ്രതിഫലമായി ലഭിക്കുന്നത്. എൻബിഎയിലെ പ്രമുഖരായ ലെബ്രോൺ ജെയിംസ് (101 മില്യൺ പൗണ്ട്), ജിയാനിസ് ആൻ്ററ്റോകൗൺംപോ (88 മില്യൺ പൗണ്ട്) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തിയപ്പോൾ, ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സ് ഇതിഹാസം സ്റ്റെഫ് കറി 81 മില്യൺ പൗണ്ട് ഒമ്പതാം സ്ഥാനത്താണ്. ബാൾട്ടിമോർ റേവൻസ് ക്വാർട്ടർബാക്ക് താരമായ ലാമർ ജാക്‌സൺ (79 മില്യൺ പൗണ്ട്), ആദ്യ പത്തിലെത്തി.
ഈ വേനൽക്കാലത്ത് റയൽ മാഡ്രിഡുമായി കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന കിലിയൻ എംബാപ്പെ, പാരീസ് സെൻ്റ് ജെർമെയ്ൻ ഒരു ഫ്രീ ഏജൻ്റായി വിടാൻ തയ്യാറെടുക്കുകയാണ്. 87 മില്യൺ പൗണ്ട് നേടി താരം ആറാം സ്ഥാനത്തെത്തി.
റൊണാൾഡോയ്‌ക്ക് ഒപ്പം സൗദി അറേബ്യയിലുള്ള അൽ ഹിലാൽ താരമായ നെയ്‌മർ ജൂനിയർ 85 മില്യൺ പൗണ്ട് ഏഴാമതാണ്. മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കറും ഇപ്പോൾ അൽ ഇത്തിഹാദ് താരവുമായ കരീം ബെൻസെമ എട്ടാം സ്ഥാനത്താണ്. 84 മില്യൺ പൗണ്ട് ആണ് താരത്തിന്റെ പ്രതിഫലം.
Read More
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ