ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാമതായി പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച് പാറ്റ് കമ്മിൻസ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മത്സരം മഴ മുടക്കിയതോടെയാണ് കമ്മിന്‍സും സംഘവും ഔദ്യോഗികമായി പ്ലേ ഓഫ് യോഗ്യത നേടിയത്. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
ഗുജറാത്ത് ടൈറ്റൻസിനെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎൽ നിരാശയുടേതായി. അവസാനത്തെ രണ്ട് മത്സരങ്ങളും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നത് അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയായി. 2022ൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് 2023ൽ റണ്ണറപ്പുകളുമായിരുന്നു.
It’s raining at the Uppal Stadium in Hyderabad. 🌧️ pic.twitter.com/sruBKUt5Tm
— Mufaddal Vohra (@mufaddal_vohra) May 16, 2024
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (19), രാജസ്ഥാൻ റോയൽസ്(16), സൺറൈസേഴ്സ് ഹൈദരാബാദ് (15) എന്നിവരാണ് നിലവിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. ഇനി ചെന്നൈ സൂപ്പർ കിങ്സ് (14), റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (12) എന്നിവർ തമ്മിലാണ് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് മത്സരിക്കുന്നത്.
𝙎𝙪𝙣𝙧𝙞𝙨𝙚𝙧𝙨 𝙃𝙮𝙙𝙚𝙧𝙖𝙗𝙖𝙙 are through to #TATAIPL 2024 Playoffs 🧡
Which will be the final team to qualify 🤔#TATAIPL | #SRHvGT | @SunRisers pic.twitter.com/6Z7h5kiI4o
— IndianPremierLeague (@IPL) May 16, 2024
ചെന്നൈയ്ക്ക് ചെറിയ വ്യത്യാസത്തിൽ തോറ്റാൽ പോലും പ്ലേ ഓഫിലേക്ക് കടക്കാൻ അവസരമുണ്ട്. അതേസമയം, ബെംഗളൂരുവിന് വലിയ മാർജിനിൽ ജയം നേടുകയും, കുറഞ്ഞ ഓവറുകളിൽ കളി ജയിക്കുകയോ ചെയ്താൽ പ്ലേ ഓഫിൽ ചെന്നൈയെ മറികടന്ന് അവസാന നാലിൽ കയറിക്കൂടാം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവസാനമായി പ്ലേ ഓഫ് ഉറപ്പിച്ചത് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. നിർണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് വീഴ്ത്തിയതോടെയാണ് സഞ്ജുവും കൂട്ടരും പ്ലേ ഓഫ് ഉറപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിനോട് തോൽവി വഴങ്ങിയ രാജസ്ഥാൻ തുടർച്ചയായ നാലാം തോൽവിയാണ് വഴങ്ങിയത്.
Read More
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ