ഡൽഹി ഫീൽഡർ ഷായ് ഹോപ്പിന്റെ കാൽ ബൌണ്ടറി ലൈനിലെ കുഷ്യനിൽ തട്ടിയെന്ന് വ്യക്തമായിട്ടും കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കാതെ ഔട്ട് വിധിച്ച ഐപിഎല്‍ തേർഡ് അമ്പയറുടെ തീരുമാനത്തിൽ രോഷം പുകയുന്നു. സഞ്ജു റിവ്യൂ തേടിയിട്ടും നൽകാതെയാണ് അമ്പയർമാർ താരത്തെ തിരിച്ചയച്ചത്.
ഒരിക്കൽ കൂടെ നോക്കാൻ താല്പര്യം കാണിക്കാതെ ഇരിക്കാൻ നിന്റെ എക്സിന്റെ കല്യാണ ഫോട്ടോ ഒന്നും അല്ലല്ലോ അമ്പയർ മോനെ അത് credit : George Gurdjieff
Posted by Troll Cricket Malayalam on Tuesday, May 7, 2024
ഇന്നലെ രാത്രി മുതൽ കനത്ത പ്രതിഷേധമാണ് ഐപിഎല്ലിന്റേയും എതിരാളികളായ ഡൽഹി ക്യാപിറ്റൽസിന്റേയും പേജുകളിൽ കാണാനാകുന്നത്. ഐപിഎല്ലിലെ അമ്പയറിങ്ങിനെ വിമർശിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്.
ഇതിലും ഭേദം കട്ടപ്പാരയുമായി കക്കാൻ ഇറങ്ങുന്നതായിരുന്നു…. 🥲
Posted by Troll Cinemas on Tuesday, May 7, 2024
അതേസമയം, ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ. അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി.
അതെന്താടാ നീയത് Zoom പോലും ചെയ്യാതെ പെട്ടെന്ന് വിക്കറ്റെന്ന് ഡിസിഷൻ എടുത്തത്,,,??? ©Vishnu G Chadayamangalam
Posted by Troll Cricket Malayalam on Tuesday, May 7, 2024
മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം സഞ്ജു ലെവല്‍ 1 നിയമം ലംഘിച്ചതിനാണ് പിഴ.
തേർഡ് അമ്പയർ ആണോ പെയ്ഡ് അമ്പയർ ആണോ ? Credits :- Vipin Vijayan Kavilkadavil
Posted by Troll Malayalam on Tuesday, May 7, 2024
ഔട്ടെന്ന അമ്പയറുടെ വിധിയില്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ അടുത്തെത്തി സഞ്ജു വാദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സഞ്ജു തെറ്റ് മനസിലാക്കിയതായും മാച്ച് റഫറിയുടെ തീരുമാനം അംഗീകരിച്ചതായും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.
ആ നീയാണല്ലേ ഞാന്‍ ഔട്ടാണെന്ന് പറഞ്ഞത്! ©Abdul Naser
Posted by Troll Cricket Malayalam on Tuesday, May 7, 2024
സഞ്ജുവിനെ പുറത്താക്കിയ ക്യാച്ച് എടുക്കുന്നതിനിടെ ഷായി ഹോപ് പന്ത് ബൗണ്ടറി റോപ്പില്‍ സ്പര്‍ശിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ക്യാച്ചിന്റെ നിയമസാധുതയെക്കുറിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ഉറപ്പില്ലായിരുന്നു.
ചുമ്മാ ഷോ കാണിക്കുന്നവന് മാരെ വെറുതെ വിട്ട ചരിത്രം ഇല്ല സഞ്ജുവിന്. ©Damien Priest
Posted by Troll Cricket Malayalam on Tuesday, May 7, 2024
അവര്‍ മൂന്നാം അമ്പയറുടെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചു. ടിവി അമ്പയര്‍ ക്യാച്ച് വിവിധ കോണുകളില്‍ നിന്ന് പരിശോധിക്കാതെ തിടുക്കത്തില്‍ ഡല്‍ഹിക്ക് അനുകൂലമായി തീരുമാനം നല്‍കി.
പുതിയ ടെക്നോളജിയാ…!! ©Jackson Joseph James
Posted by Troll Cricket Malayalam on Tuesday, May 7, 2024
ഇതേതുടര്‍ന്നാണ് ഡഗൗട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരുമായി സംസാരിച്ചു. അമ്പയറിങ് തീരുമാനത്തിനെതിരെ ഡിആര്‍എസ് എടുക്കാന്‍ സഞ്ജു ആഗ്രഹിച്ചെങ്കിലും നിയമങ്ങള്‍ അത് അനുവദിക്കുന്നില്ലെന്ന് അറിയിച്ചു.
Sanju… ❣️ അമ്പയിംഗിനെ ചോദ്യം ചെയ്തിന് പിഴയോ ചിലപ്പോള്‍ വിലക്കും തന്നേ വന്നാലും അത്ഭുതപ്പെടാനില്ല… എന്നാലും തലപ്പത്ത് ഇരിക്കുന്ന ഏമാന്‍മാരുടെ മുന്നില്‍ തലകുനിക്കരുത്.. ©Muhammed Shareef
Posted by Troll Cricket Malayalam on Tuesday, May 7, 2024
ഇതിനെ തുടര്‍ന്ന് അസ്വസ്ഥനായാണ് താരം മൈതാനം വിട്ടത്.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ