രാജസ്ഥാൻ നായകൻ സഞ്ജു സാംസണുമായി തനിക്കുള്ളത് മികച്ച കെമിസ്ട്രിയാണെന്ന് ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്ത് പറഞ്ഞു. ഇതിന് മുമ്പ് ഡൽഹി ക്യാപിറ്റൽസ് താരമായിരിക്കെ സഞ്ജു സാംസണിനൊപ്പം ഒരുമിച്ച് കളിച്ചപ്പോഴുള്ള ഓർമ്മകളും റിഷഭ് പന്ത് ഓർത്തെടുത്തു.
“സഞ്ജുവിനും എനിക്കും തമ്മിൽ മനോഹരമായൊരു കെമിസ്ട്രി ഉണ്ടായിരുന്നു. ഡൽഹി ഡെയർഡെവിൾസ് താരങ്ങളായിരിക്കെ ഒരിക്കൽ സഞ്ജു എന്റെയടുത്തേക്ക് വന്നു. ഇന്നത്തെ ഗെയിം പ്ലാൻ എന്താണെന്നാണ് അദ്ദേഹം ചോദിച്ചത്. എന്റെ സഹോദരാ, നമുക്ക് അടിക്കാം, രണ്ടു പേർക്കും അടിച്ചു തകർക്കാമെന്നായിരുന്നു ഞാൻ അന്ന് നൽകിയ മറുപടി,” റിഷഭ് പന്ത് പറഞ്ഞു.
ഐപിഎല്ലിനിടെ ജിയോ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് റിഷഭ് പന്ത് തന്റെ പ്രധാന എതിരാളിയായ സഞ്ജുവിനെ കുറിച്ച് മനസ്സ് തുറന്നത്. നിലവിൽ ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർമാരായാണ് ഇരുവരും സ്ഥാനം പിടിച്ചിരിക്കുന്നത്.
Rishabh Pant recalls his bond with Sanju Samson ahead of the DC-RR clash. pic.twitter.com/PcCCEOi5J7
— CricTracker (@Cricketracker) May 7, 2024
റിഷഭ് പന്താണ് ഇന്ത്യൻ ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിൽ പരീക്ഷിക്കുക. പരിക്കിന്റെ പിടിയിൽ പൂർണമായും മോചിതനായ റിഷഭ് പന്ത് ഐപിഎല്ലിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.
അതേസമയം, ഐപിഎല്ലിൽ മലയാളികളുടെ പ്രിയതാരമായ സഞ്ജു സാംസൺ ഈ സീസണിൽ അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ബാറ്റിങ്ങിലും ക്യാപ്ടൻസിയിലും ഒന്നാം നമ്പർ പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ