ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവും വിക്കറ്റ് കീപ്പർ ബാറ്ററുമായ എം.എസ്. ധോണി ഗുരുതരമായ പരിക്കിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ട്. കാലിലെ മസിലിലെ വേദന കൊണ്ടാണ് താരം നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാത്തതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
MS Dhoni is playing IPL 2024 with a leg muscle tear that is restricting his movements and he can’t run for too long. MS is taking medicines to minimise his pain and run well.
– SALUTE MS… The commitment just for fans is unbelievable….!!! 🫡🇮🇳 pic.twitter.com/YJosHUME54
— Mufaddal Vohra (@mufaddal_vohra) May 7, 2024
ഈ സീസണില്‍ ബാറ്റിങ്ങ് ഓര്‍ഡറില്‍ താഴെയിറങ്ങുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ് പരിക്കാണ് ധോണിയുടെ ബാറ്റിങ് ഓര്‍ഡറില്‍ വന്ന മാറ്റത്തിന് കാരണമെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
பிறந்தநாள் வாழ்த்துக்கள் சரவணா! 💛
Celebrations in the house for the Bat Doctor’s birthday! 🙌🥳#WhistlePodu #Yellove 🦁💛@BritishEmpireOf pic.twitter.com/Ox1U0X1Pl5
— Chennai Super Kings (@ChennaiIPL) May 7, 2024
കാലിന്റെ പേശിക്കേറ്റ പരിക്ക് കാരണം ധോണിക്ക് കൂടുതല്‍ ദൂരം ഓടാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ വേദനസംഹാരി മരുന്നുകളുടെ സഹായത്തോടെ മത്സരങ്ങള്‍ കളിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പരിക്കും വച്ച് കളിച്ച് ഇതുവരെ സീസണില്‍ 110 റണ്‍സ് നേടാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്.
Dharamshala checklist ✅
You see 🏔️
You click 📸#WhistlePodu #Yellove🦁💛 pic.twitter.com/qfS1GEIbJP— Chennai Super Kings (@ChennaiIPL) May 7, 2024
ധോണി ബാറ്റിങ്ങ് ഓര്‍ഡറില്‍ താഴെ ഇറങ്ങുന്നതിനെതിരെ മുന്‍താരങ്ങളടക്കം നിരവധി ക്രിക്കറ്റ് നിരൂപകർ വിമര്‍ശനം ഉയർത്തിയിരുന്നു. ഞായറാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഒമ്പതാം നമ്പറിലാണ് താരം ബാറ്റിങ്ങിന് ഇറങ്ങിയത്. മത്സരത്തില്‍ ധോണി പൂജ്യത്തിന് പുറത്താവുകയും ചെയ്തിരുന്നു. മുന്‍ ഇന്ത്യൻ താരങ്ങളായ ഇര്‍ഫാന്‍ പത്താനും ഹര്‍ഭജന്‍ സിങ്ങും ധോണിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.
Thala Thalapathy on stage!🥳💥#WhistlePodu #Yellove 🦁💛
— Chennai Super Kings (@ChennaiIPL) May 6, 2024
ധോണി ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതു കൊണ്ട് ചെന്നൈയ്ക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്ന് ഇര്‍ഫാന്‍ പത്താൻ വിമർശിച്ചിരുന്നു. “അദ്ദേഹത്തിന് 42 വയസ്സാണ് പ്രായമെന്ന് എനിക്കറിയാം. പക്ഷേ സീസണില്‍ മികച്ച ഫോമിലാണ് ധോണി. ടോപ്പ് ഓര്‍ഡറില്‍ ബാറ്റു ചെയ്യാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണം. കുറഞ്ഞത് നാലോ അഞ്ചോ ഓവറെങ്കിലും അദ്ദേഹം ബാറ്റ് ചെയ്യണം. അവസാനത്തെ ഒന്നോ രണ്ടോ ഓവര്‍ മാത്രം ധോണി ബാറ്റ് ചെയ്യുന്നതുകൊണ്ട് ചെന്നൈയ്ക്ക് യാതൊരു ഉപകാരവുമില്ല,” ഇര്‍ഫാന്‍ പറഞ്ഞു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ