ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ മറ്റൊരു മലയാളി പെൺകൊടി കൂടി അരങ്ങേറി. ആശാ ശോഭനയാണ് ഇന്ന് ഇന്ത്യൻ ടീമിന്റെ ജേഴ്സിയണിയുന്നത്. ഈ പരമ്പരയിൽ നേരത്തെ വയനാട്ടുകാരി സജന സജീവൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ന് നടക്കുന്ന നാലാം ടി20 മത്സരത്തിൽ രണ്ട് മലയാളി താരങ്ങൾ ഒന്നിച്ച് ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്നുവെന്ന സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്.
മറ്റൊരു മലയാളി താരമായ മിന്നുമണിയും പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പമുണ്ട്. എന്നാലും താരത്തെ കളിപ്പിച്ചിട്ടില്ല. മൂവരും ഒന്നിച്ച് കളിക്കുന്നത് എന്നാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി ആരാധകർ. സജനയും മിന്നുവും വയനാട്ടുകാരാണ്.
That Debut feeling 🧢#TeamIndia Vice-captain @mandhana_smriti presents the cap to debutant Asha Sobhana 😃👌
Follow the match ▶️ https://t.co/tYvVtPYh93 #BANvIND pic.twitter.com/cgkXnj8Tjt
— BCCI Women (@BCCIWomen) May 6, 2024
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വനിതാ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ആശയെ ‘കൊടുങ്കാറ്റാകുന്ന ക്രിക്കറ്റ് താരം’ എന്നാണ് മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ് വിശേഷിപ്പിച്ചത്. ഇരുവരും ഒന്നിച്ച് റെയിൽവേസ് ടീമിനായി ദീർഘകാലം ഒന്നിച്ചുകളിച്ചിട്ടുണ്ട്. റെയിൽവേയിൽ ജോലിക്കാരി കൂടിയാണ് ആശ.
കൈവിരലുകളിൽ ഒളിപ്പിച്ച ലെഗ് സ്പിൻ മാജിക്കാണ് ഈ തിരുവനന്തപുരത്തുകാരിയെ വ്യത്യസ്തയാക്കുന്നത്. മികച്ചൊരു ബാറ്റർ കൂടിയായ ആശ എല്ലാം തികഞ്ഞൊരു ഓൾറൌണ്ടർ കൂടിയാണ്. പ്രായം 33 ആയെങ്കിലും ഫീൽഡിലും മികച്ച പ്രകടനമാണ് അവർ നടത്തുന്നത്.
🚨 Toss and Team Update 🚨
Bangladesh elect to field in the 4th T20I.
Congratulations to Asha Sobhana who makes her #TeamIndia Debut 🥳
A look at our Playing XI 👌👌
Follow the match ▶️ https://t.co/tYvVtPYh93#BANvIND pic.twitter.com/mpHLW2xujy
— BCCI Women (@BCCIWomen) May 6, 2024
തിരുവനന്തപുരം സ്വദേശികളായ ബി. ജോയ്-എസ്. ശോഭന ദമ്പതികളുടെ മകളാണ് ശോഭന ആശ ജോയ് എന്ന അഞ്ചടി അഞ്ചിഞ്ചുകാരി ഇന്ത്യൻ സ്പിന്നർ. അനുപ് ജോയ് ആണ് സഹോദരൻ. അശ്വിൻ വിജയ് ആണ് ഭർത്താവ്. തിരുവനന്തപുരം വഴുന്തൻകാട് കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സ്കൂൾ പഠനം. പിന്നീട് തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിൽ കോളേജ് വിഭ്യാഭ്യാസം പൂർത്തിയാക്കി.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ