വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ലോകകപ്പ് ടി-20 മത്സരങ്ങൾക്ക് ഭീകരാക്രമണ ഭീഷണി. വടക്കൻ പാകിസ്ഥാനിൽ നിന്നാണ് ഭീഷണി എത്തിയത്. ഐഎസിന്റെ പാക്- അഫ്ഗാൻ ഘടകമാണ് ഭീഷണിക്ക് പിന്നിലെന്നാണ് വിവരം. ഭീഷണിയെ തുടർന്ന് സുരക്ഷ മുൻകരുതലുകൾ വർധിപ്പിച്ചതായി ഐസിസിയും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസും അറിയിച്ചു.
തിങ്കളാഴ്ചയാണ് ഭീകരാക്രമണ ഭീഷണി ലഭിക്കുന്നത്. മത്സരങ്ങൾക്കെതിരിയുള്ള ഏതു ഭീഷണിയും നേരിടാൻ സുരക്ഷാ സേവനങ്ങൾക്ക് നടപടിക്രമങ്ങൾ നിലവിലുണ്ടെന്ന് ട്രിനിഡാഡ് പ്രധാനമന്ത്രി കീത്ത് റൗലി പറഞ്ഞു. ജൂൺ 1 മുതൽ 29 വരെയാണ് വെസ്റ്റ് ഇൻഡീസിലും യുഎസിലുമായി ടി20 ലോകകപ്പ് നടക്കുന്നത്.
ആൻ്റിഗ്വ, ബാർബുഡ, ബാർബഡോസ്, ഗയാന, സെൻ്റ് ലൂസിയ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നിവിടങ്ങളിലായാണ് വെസ്റ്റ് ഇൻഡീസിൽ ലോകകപ്പ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. രണ്ടു സെമിഫൈനലുകൾ ട്രിനിഡാഡിലും ഗയാനയിലും, ഫൈനൽ ബാർബഡോസിലുമാണ് നടക്കുക.
ഫ്‌ളോറിഡ, ന്യൂയോർക്ക്, ടെക്‌സാസ് നഗരങ്ങളിലായാണ് അമേരിക്കയിലെ മത്സരങ്ങൾ നടക്കുക. അമേരിക്കയിലെ മത്സരങ്ങൾക്ക് നിലവിൽ ഭീഷണിയില്ല. രണ്ട് സെമിഫൈനലുകൾ ട്രിനിഡാഡിലും ഗയാനയിലുമാണ് നടക്കുക. ഫൈനൽ മത്സരം ബാർബഡോസിലാണ് നടക്കുക.
The ICC Men’s T20 World Cup Anthem from @duttypaul & @Kestheband is here – and it’s Out Of This World! 🌎 🏏
See if you can spot some of their friends joining the party @usainbolt, @stafanie07, Shivnarine Chanderpaul, @henrygayle 🤩#T20WorldCup | #OutOfThisWorld pic.twitter.com/jzsCY1GRqa
— ICC (@ICC) May 2, 2024
ഭീഷണിയുടെ പശ്ചാത്തലത്തിൽ 2025-ൽ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ചും ചോദ്യം ഉയർന്നുവരുന്നു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ