ചെന്നൈ സൂപ്പര്‍ കിങ്സിനേയും സൂപ്പർ താരം എം.എസ്. ധോണിയേയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ധോണി പൂജ്യത്തിന് പുറത്തായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ഒമ്പതാമനായി ഇറങ്ങിയ ധോണിയെ ഹര്‍ഷല്‍ പട്ടേല്‍ നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. ചെന്നൈ ജയം സ്വന്തമാക്കിയെങ്കിലും ധോണി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു.
“ധോണി ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതു കൊണ്ട് ചെന്നൈയ്ക്ക് ഒരു ഗുണവും ഉണ്ടാകില്ല. അദ്ദേഹത്തിന് 42 വയസ്സാണ് പ്രായമെന്ന് എനിക്കറിയാം. പക്ഷേ സീസണില്‍ മികച്ച ഫോമിലാണ് ധോണി. ടോപ്പ് ഓര്‍ഡറില്‍ ബാറ്റു ചെയ്യാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണം. കുറഞ്ഞത് നാലോ അഞ്ചോ ഓവറെങ്കിലും അദ്ദേഹം ബാറ്റ് ചെയ്യണം. അവസാനത്തെ ഒന്നോ രണ്ടോ ഓവര്‍ മാത്രം ധോണി ബാറ്റ് ചെയ്യുന്നതുകൊണ്ട് ചെന്നൈയ്ക്ക് യാതൊരു ഉപകാരവുമില്ല,” ഇര്‍ഫാന്‍ പറഞ്ഞു.
“ഇനിയുള്ള മത്സരങ്ങളില്‍ 90 ശതമാനത്തിലും ജയിച്ചാല്‍ മാത്രമാണ് ചെന്നൈയ്ക്ക് പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിക്കുക. ഫോമിലുള്ള സീനിയര്‍ താരമെന്ന നിലയില്‍ അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണം. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ധോണി നിര്‍ണായക പ്രകടനം കാഴ്ചവച്ചു,” ഇര്‍ഫാന്‍ പറഞ്ഞു.
Your views on this 👀 pic.twitter.com/kSfbOcksEf
— CricTracker (@Cricketracker) May 6, 2024
“പക്ഷേ ടീമിന് ധോണിയെ അത്യാവശ്യമായ സാഹചര്യത്തില്‍ അദ്ദേഹത്തിന് മുന്നെ ഷര്‍ദ്ദുല്‍ താക്കൂറിനെ അയക്കുന്നത് അംഗീകരിക്കാനാവില്ല. സമീര്‍ റിസ്‌വിയും 15ാം ഓവറില്‍ ഇറങ്ങാന്‍ തയ്യാറായിരുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ചെന്നൈയ്ക്ക് നല്ലതല്ല. കുറഞ്ഞത് നാല് ഓവറെങ്കിലും ബാറ്റ് ചെയ്യണമെന്ന് ആരെങ്കിലും ധോണിയോട് പറഞ്ഞുകൊടുക്കൂ,” പത്താൻ കൂട്ടിച്ചേര്‍ത്തു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ