ഡൽഹി: ഗുസ്തി താരം ബജ്‌റങ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത താരം സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനാണ് നടപടി. സാമ്പിള്‍ ശേഖരിക്കാന്‍ നാഡ നല്‍കുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്ന് പൂനിയ നേരത്തെ ആരോപിച്ചിരുന്നു. ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബജ്‌റങ് പൂനിയയുടെ പാരീസ് ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് നാഡയുടെ ഈ നീക്കം.
കഴിഞ്ഞ മാസം 10ന് സോനിപത്തില്‍ നടന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ട്രയല്‍സില്‍ പങ്കെടുത്ത ബജ്‌റങ് പൂനിയ മൂത്ര സാമ്പിള്‍ നല്‍കിയില്ലെന്നാരോപിച്ചാണ് താല്‍ക്കാലിക സസ്‌പെന്‍ഷന്‍. ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കിയില്ലെങ്കില്‍ തീരുമാനം അച്ചടക്ക സമിതിക്ക് വിടുമെന്നും, നിസ്സഹകരണം തുടര്‍ന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിലക്കുമെന്നും നാഡ ബജ്‌റങ് പൂനിയയെ അറിയിച്ചു.
ഈ മാസമാണ് ഇസ്താംബൂളില്‍ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിനായുള്ള യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുന്നത്. സാമ്പിള്‍ ശേഖരിക്കാന്‍ നാഡ നല്‍കുന്ന കിറ്റ് കാലാവധി കഴിഞ്ഞതാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് വീഡിയോയിലൂടെ പൂനിയ ആരോപിച്ചിരുന്നു. മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്ത ഗുസ്തി താരങ്ങളില്‍ പ്രധാനിയാണ് ബജ്‌റങ് പൂനിയ.
ഫെഡറേഷന്റെ ഭരണം നിയന്ത്രിച്ചിരുന്ന അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്ന സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ കഴിഞ്ഞ മാസമാണ് അംഗീകാരം നല്‍കിയത്.
मेरे बारे में जो डोप टेस्ट के लिए ख़बर आ रही है उसके लिये मैं स्पष्ट करना चाहता हूँ !!! मैंने कभी भी नाडा अधिकारियों को sample देने से इनकार नहीं किया, मैंने उनसे अनुरोध किया कि वे मुझे जवाब दें कि उन्होंने पहले मेरा sample लेने के लिए जो एक्सपायरी किट लाई थी, उस पर उन्होंने क्या… pic.twitter.com/aU676ADyy3
— Bajrang Punia 🇮🇳 (@BajrangPunia) May 5, 2024
സസ്പെൻഷന് പിന്നാലെ നടപടിയിൽ വിശദീകരണവുമായി ഗുസ്തി താരം ബജ്‌റങ് പൂനിയ തന്നെ രംഗത്തെത്തി. “എന്നെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാക്കാൻ ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള വാർത്തകളിൽ വിശദീകരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ സാമ്പിൾ നാഡ ഉദ്യോഗസ്ഥർക്ക് നൽകാൻ ഞാൻ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. എൻ്റെ സാമ്പിൾ എടുക്കാൻ (നേരത്തെ) അവർ കൊണ്ടുവന്ന കാലഹരണപ്പെട്ട കിറ്റിൻ്റെ കാര്യത്തിൽ അവർ എന്ത് നടപടി സ്വീകരിച്ചു എന്നതിന് ആദ്യം ഉത്തരം നൽകാൻ ഞാൻ അവരോട് അഭ്യർത്ഥിച്ചു, തുടർന്ന് എൻ്റെ ഡോപ്പ് ടെസ്റ്റ് നടത്തുക. എൻ്റെ അഭിഭാഷകൻ വിദുഷ് സിംഘാനിയ ഈ കത്തിന് കൃത്യസമയത്ത് മറുപടി നൽകും,” ബജ്‌റങ് എക്സിൽ കുറിച്ചു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ