ഐപിഎല്ലിൽ മോശം പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസ് നായകനും ഇന്ത്യൻ ഓപ്പണറുമായ ശുഭ്മാൻ ഗിൽ നടത്തുന്നത്. രാജസ്ഥാൻ റോയൽസിനെതിരെ നേടിയ ഒരു അർദ്ധ സെഞ്ചുറിയാണ് താരത്തിന്റെ ഈ സീസണിലെ ആകെ എടുത്തുപറയാവുന്ന നേട്ടം. നായകനായി ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലേക്ക് എത്തിക്കാനും ഗില്ലിന് കഴിയുന്നില്ല.
ടി20 ലോകകപ്പിൽ റിസർവ് നിരയിലാണ് താരത്തിന് അവസരം ലഭിച്ചത്. പിന്നാലെ യുവതാരത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണറായ വിരേന്ദർ സെവാഗ്. “ടി20 ലോകകപ്പിന്റെ റിസർവ് നിരയിൽ ഇടം പിടിക്കാനായത് ശുഭ്മാൻ ഗില്ലിന്റെ ഭാഗ്യമാണ്. കെ.എൽ. രാഹുലും റുതുരാജ് ഗെയ്ക്ക്‌വാദും ടീമിന് പുറത്താണ്. ഇതൊരു അവസരമായി കാണണം. അടുത്ത തവണ ടീം പ്രഖ്യാപനം നടത്തുമ്പോൾ താങ്കളെ ഒഴിവാക്കി നിർത്താൻ അവസരം കൊടുക്കരുത്,” സെവാഗ് പറഞ്ഞു.
“ഞാൻ ക്രിക്കറ്റ് കളിച്ചിരുന്നപ്പോൾ ഗാംഗുലി, സച്ചിൻ, ദ്രാവിഡ്, ലക്ഷ്മൺ തുടങ്ങിയ താരങ്ങൾ ടീമിലുണ്ടായിരുന്നു. ആരുടേയും പ്രകടനങ്ങൾ ഇവരെ ബാധിക്കാറില്ല. കാരണം അതിനേക്കാൾ മികച്ച ബാറ്റിങ് ഇവർ പുറത്തെടുത്തിരുന്നു. നന്നായി കളിക്കുന്ന താരങ്ങളെ ഒഴിവാക്കാൻ സെലക്ടർമാർക്ക് എങ്ങനെ കഴിയും? അതിനാൽ തന്റെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് ശുഭ്മാൻ ഗിൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് തിരികെ വരണം,” സെവാഗ് പറഞ്ഞു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ