ഐപിഎല്‍ 2024 സീസണില്‍ പവർപ്ലേയില്‍ 92 റണ്‍സ് അടിച്ചെടുത്ത ശേഷം 117-6 എന്ന നിലയില്‍ കൂട്ടത്തകർച്ച നേരിട്ട ആർസിബിക്ക് ഒടുവില്‍ നാല് വിക്കറ്റിന്‍റെ ആശ്വാസ ജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 148 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയത്.
RCB games are never easy for the fans.
📸 : Jio Cinema pic.twitter.com/bn0pP0Tuwu
— CricTracker (@Cricketracker) May 4, 2024
ആർസിബിക്കായി ഓപ്പണർമാരായ നായകന്‍ ഫാഫ് ഡുപ്ലസിസും കിംഗ് വിരാട് കോലിയും ചേർന്ന് 5.5 ഓവറില്‍ അടിച്ചുകൂട്ടിയത് 92 റണ്‍സായിരുന്നു. 18 പന്തില്‍ ഫിഫ്റ്റി തികച്ച ഫാഫ് 23 ബോളില്‍ 10 ഫോറും മൂന്ന് സിക്സറും സഹിതം 64 റണ്‍സെടുത്ത് പുറത്തായി.
Here’s the latest points table following RCB’s dominant victory over Gujarat Titans. pic.twitter.com/ugo9QlvZcT
— CricTracker (@Cricketracker) May 4, 2024
പേസർ ജോഷ് ലിറ്റിലിന്‍റെ പന്തില്‍ ഫാഫിനെ ഷാരൂഖ് ഖാന്‍ ക്യാച്ചെടുക്കുകയായിരുന്നു. ടൈറ്റന്‍സിനായി നാല് വിക്കറ്റ് പ്രകടനം പുറത്തെടുത്ത ജോഷ് ലിറ്റിൽ ആർസിബിയെ വിറപ്പിച്ചു.
ഇതിന് ശേഷം സ്വപ്നില്‍ സിങ്ങിനെ കൂട്ടുപിടിച്ച് ദിനേശ് കാർത്തിക്കാണ് ബെംഗളൂരുവിന് ജയം സമ്മാനിച്ചത്. കാർത്തിക് (12 പന്തില്‍ 21*), സ്വപ്നില്‍ (9 പന്തില്‍ 15*) പുറത്താവാതെ നിന്നു.
Virat Kohli reclaims the top spot in the orange cap race, while Jasprit Bumrah holds the lead in the purple cap race. pic.twitter.com/scrt5IpsqD
— CricTracker (@Cricketracker) May 4, 2024
തകർപ്പൻ ജയത്തോടെ നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ബെംഗളൂരു (8 പോയിന്റ്) അവസാന സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.
Mohammed Siraj clinches the Player of the Match award for his match-winning spell against Gujarat Titans. pic.twitter.com/M44KyyCReb
— CricTracker (@Cricketracker) May 4, 2024
8 പോയിന്റ് തന്നെയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് ഒമ്പതാം സ്ഥാനത്തേക്ക് പോയി.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ