ഗുജറാത്ത് ടൈറ്റൻസിന്റെ വെടിക്കെട്ട് ബാറ്റർ ഷാരൂഖ് ഖാനെ തകർപ്പനൊരു ഏറിലൂടെ റണ്ണൗട്ടാക്കി ആർസിബിയുടെ സൂപ്പർ താരം വിരാട് കോഹ്ലി. മത്സരത്തിന്റെ 13ാമത്തെ ഓവറിലായിരുന്നു കാണികളെയും ഗുജറാത്തിനേയും ഞെട്ടിച്ച അത്ഭുത പ്രകടനം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നത്.
Celebration by King Kohli after the magnificent run-out. 🔥 pic.twitter.com/nSsl7svxe2
— Johns. (@CricCrazyJohns) May 4, 2024
ടോസ് നേടി ആദ്യം ബോളിങ് തിരഞ്ഞെടുത്ത ആർസിബി സിറാജിന്റേയും യഷ് ദയാലിന്റെ ഇരട്ട വിക്കറ്റ് പ്രകടനങ്ങളുടെ കരുത്തിൽ ഗുജറാത്ത് ബാറ്റർമാരെ വരിഞ്ഞുമുറുക്കിയിരുന്നു. 2024 ഐപിഎൽ സീസണിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോറിൽ അവരെ കുരുക്കിയാണ് ബെംഗളൂരു കളിമുറുക്കിയത്.
Cameron Green is impressed with the throw from King Kohli. 😄👌 pic.twitter.com/I0R4rdjaOx
— Johns. (@CricCrazyJohns) May 4, 2024
24 പന്തിൽ 37 റൺസുമായി ബാറ്റുവീശിയ അപകടകാരിയായ ഷാരൂഖിനെ നേരിട്ടുള്ള ത്രോയിലാണ് കോഹ്ലി റണ്ണൗട്ടാക്കിയത്. പതിമൂന്നാം ഓവറിലെ നാലാം പന്തിലായിരുന്നു ഷാരൂഖ് പുറത്തായത്.
VIRAT KOHLI MAGIC IN THE FIELD…!!! 🔥 pic.twitter.com/jYjTd6nBXw
— Johns. (@CricCrazyJohns) May 4, 2024
വിരാട് കോഹ്ലിയുടെ ഏറു കണ്ട് ടീമിലെ സഹതാരവും ഓസ്ട്രേലിയൻ ഓൾറൗണ്ടറുമായ കാമറൂൺ ഗ്രീൻ വരെ ഞെട്ടി. ഗ്രീനിന്റെ മുഖഭാവങ്ങളിൽ നിന്ന് തന്നെ എത്ര മാത്രം സ്പെഷ്യലായിരുന്നു ഈ വിക്കറ്റെന്ന് വ്യക്തമാണ്.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ