ടി20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ കോഹ്ലിയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനോടുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ റിയാക്ഷൻ വൈറലാകുന്നു. ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഇന്ത്യൻ ക്യാപ്ടൻ.
ടി20യിലെ വിരാട് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ചിരിയായിരുന്നു രോഹിത്തിന്റെ മറുപടി. കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെ ചൊല്ലി സെലക്ടർമാർക്കിടയിൽ ഒരു ചർച്ചയും ഉണ്ടായിരുന്നില്ലെന്ന് മറുപടി നൽകിയത് ചീഫ് സെലക്ടർ അജിത്ത് അഗാർക്കറാണ്.
“വിരാട് കോഹ്ലി മഹാനായ താരമാണ്. ടീമിൽ അദ്ദേഹത്തിന്റെ മഹത്വം എന്താണെന്ന് എനിക്കറിയാം. ഐപിഎല്ലില്‍ വിരാട് മികച്ച പ്രകടനമാണ് നടത്തുന്നത്,” അഗാർക്കർ കൂട്ടിച്ചേർത്തു.
കെ.എല്‍. രാഹുലിനെ ഒഴിവാക്കാനുണ്ടായ കാരണം വിശദീകരിച്ചപ്പോൾ അഗാര്‍ക്കര്‍ സഞ്ജുവിന്റെ റോളിനെക്കുറിച്ചും വിശദീകരിച്ചു. ”ഐപിഎല്ലില്‍ രാഹുല്‍ ഓപ്പണറായിട്ടാണ് കളിക്കുന്നത്. അദ്ദേഹത്തെ ഏല്‍പ്പിക്കുന്ന ജോലി ഗംഭീരമായി പൂര്‍ത്തിയാക്കുന്നുണ്ട്. ഞങ്ങള്‍ പ്രധാനമായും മധ്യനിരയിലേക്കുള്ള താരങ്ങളെയാണ് തിരഞ്ഞിരുന്നത്. അവസാനം വരെ ബാറ്റ് വീശാനും ഫിനിഷിങ് മികവുമുള്ള താരങ്ങളെയാണ് നോക്കിയത്,” അഗാര്‍ക്കര്‍ പറഞ്ഞു.
“അതുകൊണ്ട് തന്നെ സഞ്ജുവും റിഷഭ് പന്തും അതിന് അനുയോജ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ബാറ്റിങ് നിരയില്‍ എവിടെ വേണമെങ്കിലും സഞ്ജുവിന് ബാറ്റ് ചെയ്യാനാവും. എന്താണ് നമ്മുടെ ആവശ്യം എന്നതിന് അനുസരിച്ചാണ് ടീം തിരഞ്ഞെടുത്തത്,” അഗാര്‍ക്കര്‍ കൂട്ടിച്ചേർത്തു.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ്മ (ക്യാപ്ടൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്.
ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ, റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവർ റിസർവ് ടീമിലുണ്ട്.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ