ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഒരു റൺസിന്റെ ഞെട്ടിക്കുന്ന തോൽവി. 202 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാന് 200 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഹൈദരാബാദിന്റെ കൂറ്റനടിക്കാർക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. പവർപ്ലേയിൽ 37 റൺസ് നേടുമ്പോഴേക്കും 2 വിക്കറ്റ് നഷ്ടമായിരുന്നു.
Nitish Kumar Reddy and Travis Head delivered pivotal performances with the bat for SRH🧡#IPL2024 #SRHvRR #IPL #TravisHead #NitishkumarReddy #CricTracker pic.twitter.com/tNl5TRdLID
— CricTracker (@Cricketracker) May 2, 2024
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58), ക്ലാസൻ (19 പന്തിൽ 42) എന്നിവരുടെ ഇന്നിങ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് അവർ നേടിയത്. രാജസ്ഥാന് വേണ്ടി ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 62 റണ്‍സ് വഴങ്ങി.
You know the artist 😉
📸: IPL/BCCI pic.twitter.com/pvWdP43tTO
— CricTracker (@Cricketracker) May 2, 2024
മറുപടി ബാറ്റിങ്ങ് ആരംഭിച്ച രാജസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ ജോസ് ബട്ട്ലറേയും (0), നായകൻ സഞ്ജു സാംസണേയും (0) പുറത്താക്കാൻ സൺറൈസേഴ്സിനായി.
𝙏𝙧𝙚𝙣𝙩 𝘽𝙤𝙪𝙡𝙩 🤝𝘽𝙝𝙪𝙫𝙣𝙚𝙨𝙝𝙬𝙖𝙧 𝙆𝙪𝙢𝙖𝙧
The first over specialists in IPL. pic.twitter.com/w7ZrwgA0Bq
— CricTracker (@Cricketracker) May 2, 2024
പിന്നീട് ഒത്തുചേർന്ന റിയാൻ പരാഗും (40 പന്തിൽ 67) യശസ്വി ജയ്സ്വാളും (49 പന്തിൽ 77), റോവ്മാൻ പവൽ (27) ചേർന്ന് രാജസ്ഥാനെ കരകയറ്റുമെന്ന് തോന്നിച്ചു. എന്നാൽ വാലറ്റം നിരാശപ്പെടുത്തി. ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും പാറ്റ് കമ്മിൻസും നടരാജനും രണ്ട് വീതവും വിക്കറ്റും വീഴ്ത്തി.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ