ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടം നേടിയിരിക്കുകയാണ്. എന്നാൽ ആദ്യ ഇലവനിൽ ഇടം നേടുമോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സഞ്ജു അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമോ എന്നൊരു ചോദ്യം മലയാളി താരം നേരിട്ടിരുന്നു.
എന്നാൽ ഈ ചോദ്യത്തിന് സഞ്ജു സാംസൺ തന്ത്രപൂർവ്വമാണ് മറുപടി നൽകിയത്. “ഞങ്ങളെല്ലാവരും ബാറ്റിങ് സ്ഥാനത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അതിനേക്കാൾ വലിയൊരു ലക്ഷ്യം മുന്നിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുക. അതിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ താരങ്ങൾ,” സഞ്ജു സാംസൺ പറഞ്ഞു.
മുമ്പൊരിക്കൽ സഞ്ജു സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേരളത്തിൽ നിന്നൊരാൾ ഇന്ത്യൻ ടീമിൽ കളിക്കണമെങ്കിൽ അയാൾ സ്പെഷ്യലാണെന്നാണ് സഞ്ജു സാംസൺ പറയുന്നത്.
“ലോകത്തെ ഏറ്റവും മികച്ച ടീമിനു വേണ്ടിയാണ് താൻ ക്രിക്കറ്റ് കളിക്കുന്നത്. ഇന്ത്യയാണ് ലോകത്തെ ഏറ്റവും മികച്ച ടീം. കഴിവുള്ള നിരവധി താരങ്ങളുള്ള രാജ്യം. ശക്തമായ മത്സരമുള്ള ഒരു രാജ്യത്ത് നിന്നും ഒരാൾ ഇന്ത്യൻ ടീമിലെത്തുന്നെങ്കിൽ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ആളെങ്കിൽ അയാൾക്ക് സവിശേഷമായ കഴിവുകൾ ഉണ്ടാകും,” സഞ്ജു പറഞ്ഞു.
കെ.എല്‍. രാഹുലിനെ ഒഴിവാക്കാനുണ്ടായ കാരണം വിശദീകരിച്ചപ്പോൾ അഗാര്‍ക്കര്‍ ലോകകപ്പിൽ സഞ്ജുവിന്റെ റോളിനെക്കുറിച്ചും പറഞ്ഞു. ”ഐപിഎല്ലില്‍ രാഹുല്‍ ഓപ്പണറായിട്ടാണ് കളിക്കുന്നത്. അദ്ദേഹത്തെ ഏല്‍പ്പിക്കുന്ന ജോലി ഗംഭീരമായി പൂര്‍ത്തിയാക്കുന്നുണ്ട്. ഞങ്ങള്‍ പ്രധാനമായും മധ്യനിരയിലേക്കുള്ള താരങ്ങളെയാണ് തിരഞ്ഞിരുന്നത്. അവസാനം വരെ ബാറ്റ് വീശാനും ഫിനിഷിങ് മികവുമുള്ള താരങ്ങളെയാണ് നോക്കിയത്,” അഗാര്‍ക്കര്‍ പറഞ്ഞു.
“അതുകൊണ്ട് തന്നെ സഞ്ജുവും റിഷഭ് പന്തും അതിന് അനുയോജ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ബാറ്റിങ് നിരയില്‍ എവിടെ വേണമെങ്കിലും സഞ്ജുവിന് ബാറ്റ് ചെയ്യാനാവും. എന്താണ് നമ്മുടെ ആവശ്യം എന്നതിന് അനുസരിച്ചാണ് ടീം തിരഞ്ഞെടുത്തത്,” അഗാര്‍ക്കര്‍ കൂട്ടിച്ചേർത്തു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ