ഐപിഎല്ലിലെ ഏറ്റവും കരുത്തരായ ബാറ്റിങ് നിരയെ പവർപ്ലേയിൽ പിടിച്ചുകെട്ടി രാജസ്ഥാൻ റോയൽസിന്റെ ബൌളിങ് യൂണിറ്റ്. ഐപിഎല്ലിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോറാണ് ഹൈദരാബാദ് നേടിയത്. സഞ്ജുവിന്റെ ടീമിനെതിരെ ആറോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസെടുക്കാനേ ഹൈദരാബാദിന് കഴിഞ്ഞുള്ളൂ.
ഐപിഎല്ലിന്റെ ഇതേവരെയുള്ള ചരിത്രത്തിൽ, പവർ പ്ലേയിലെ ഏറ്റവും കുറഞ്ഞ ആറാമത്തെ സ്കോറാണ് സൺറൈസേഴ്സ് ഇന്ന് അടിച്ചെടുത്തത്. പഞ്ചാബിലെ മുല്ലൻപൂരിൽ വച്ച് പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 27 റൺസെടുത്ത പഞ്ചാബ് കിങ്സാണ് ഇക്കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ റൺവേട്ടക്കാർ.
രാജസ്ഥാൻ നിരയിൽ ട്രെന്റ് ബോൾട്ട്, അശ്വിൻ, ആവേശ്ഖാൻ, സന്ദീപ് ശർമ്മ എന്നിവരാണ് മികച്ച രീതിയിൽ പന്തെറിഞ്ഞത്. യുസ്വേന്ദ്ര ചഹൽ ഇന്ന് പതിവിലേറെ റൺസ് വിട്ടുനൽകുന്ന കാഴ്ചയാണ് കണ്ടത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പനാണ് ചഹൽ.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ