സഞ്ജുവിന് ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാനാവുമെന്നതാണ് കെ.എൽ. രാഹുലിനെ മറികടന്ന് ടി20 ലോകകപ്പിൽ ഉൾപ്പെടുത്താൻ കാരണമെന്ന് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ടി20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഗാര്‍ക്കര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
കെ.എല്‍. രാഹുലിനെ ഒഴിവാക്കാനുണ്ടായ കാരണം വിശദീകരിച്ചപ്പോഴാണ് അഗാര്‍ക്കര്‍ സഞ്ജുവിന്റെ വരവിനെക്കുറിച്ച് വിശദീകരിച്ചത്. ”ഐപിഎല്ലില്‍ രാഹുല്‍ ഓപ്പണറായിട്ടാണ് കളിക്കുന്നത്. അദ്ദേഹത്തെ ഏല്‍പ്പിക്കുന്ന ജോലി ഗംഭീരമായി പൂര്‍ത്തിയാക്കുന്നുണ്ട്. ഞങ്ങള്‍ പ്രധാനമായും മധ്യനിരയിലേക്കുള്ള താരങ്ങളെയാണ് തിരഞ്ഞിരുന്നത്. അവസാനം വരെ ബാറ്റ് വീശാനും ഫിനിഷിങ് മികവുമുള്ള താരങ്ങളെയാണ് നോക്കിയത്,” അഗാര്‍ക്കര്‍ പറഞ്ഞു.
“അതുകൊണ്ട് തന്നെ സഞ്ജുവും റിഷഭ് പന്തും അതിന് അനുയോജ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ബാറ്റിങ് നിരയില്‍ എവിടെ വേണമെങ്കിലും സഞ്ജുവിന് ബാറ്റ് ചെയ്യാനാവും. എന്താണ് നമ്മുടെ ആവശ്യം എന്നതിന് അനുസരിച്ചാണ് ടീം തിരഞ്ഞെടുത്തത്,” അഗാര്‍ക്കര്‍ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഫിനിഷർ റിങ്കു സിങ്ങിനെ ടീമില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ചും അഗാര്‍ക്കര്‍ സംസാരിച്ചു. ”ലോകകപ്പ് ടീമിൽ ഉള്‍പ്പെടുത്താതിരിക്കാന്‍ റിങ്കു തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും അവനെ അവസാന പതിനഞ്ചിൽ ഉള്‍പ്പെടുത്താനായില്ല. അദ്ദേഹത്തെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. റിസര്‍വ് താരമായിട്ടെങ്കിലും അവന്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ടീമിനൊപ്പം അദ്ദേഹം വേണം,” അഗാര്‍ക്കര്‍ പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ്മ (ക്യാപ്ടൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്.
ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ, റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവർ റിസർവ് ടീമിലുണ്ട്.
Read More Sports News Here
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ