കിങ് കപ്പ് ഓഫ് ചാമ്പ്യൻസ് സെമി ഫൈനലിൽ ഇരട്ട ഗോളുകളുമായി GOAT തകർത്താടിയപ്പോൾ അൽ ഖലീജിനെ നിലംപരിശാക്കി ഫൈനലിലേക്ക് കുതിച്ച് അൽ നസർ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റൊണാൾഡോയുടേയും സംഘത്തിന്റേയും ജയം.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളുമായി തകർത്താടിയ മത്സരത്തിൽ സാദിയോ മാനെയും പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടി. സീസണിൽ 26 മത്സരങ്ങളിൽ നിന്നും 29 ഗോളുകളുമായി ഗോൾവേട്ടയിൽ ബഹുദൂരം മുന്നിലാണ് പോർച്ചുഗീസ് നായകൻ.
CR7 is at the double ⚽️⚽️
Another great performance & goal from the GOAT 🐐⚡️ pic.twitter.com/MHSJ03F7oX— AlNassr FC (@AlNassrFC_EN) May 1, 2024
സൌദി ലീഗിൽ 29 മത്സരങ്ങളിൽ നിന്ന് 20 ജയവും രണ്ട് സമനിലയും നാല് തോൽവിയും സഹിതം 71 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അൽ നസർ. അൽ ഹിലാലാണ് കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ളത്. കളിയുടെ 17, 57 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ എതിർ ഗോൾവല കീറിമുറിച്ചത്.
You’ll speak of it for years 🐐🔊
pic.twitter.com/8t3cT3qsz8— AlNassr FC (@AlNassrFC_EN) May 1, 2024
17ാം മിനിറ്റിൽ എതിർ ഗോൾകീപ്പറുടേയും പ്രതിരോധനിരയുടേയും പിഴവ് മുതലെടുത്ത് കിട്ടിയ അവസരം മുതലാക്കിയാണ് ക്രിസ്റ്റ്യാനോ എതിർടീമിനെ ഞെട്ടിച്ചത്. ഗോളിയും ഒരു ഡിഫൻഡറും പോസ്റ്റിന് മുന്നിൽ നിന്നിട്ടും പോസ്റ്റിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ഇടങ്കാലൻ വോളിയിലൂടെ പന്ത് വലയിൽ കയറ്റി.
The GOAT is everywhere! 🐐
CR7 gives us the lead ⚽️ pic.twitter.com/fSyUuN7A5w— AlNassr FC (@AlNassrFC_EN) May 1, 2024
പ്രായം 39ൽ എത്തിയിട്ടും തന്റെ ഗോൾപാടവം മറക്കാതെ പോർച്ചുഗീസ് ലെജൻഡ് ആരാധകരെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. 37ാം മിനിറ്റിലാണ് പെനാൽറ്റിയിലൂടെ സെനഗൽ സൂപ്പർതാരം സാദിയോ മാനെയുടെ ഗോൾ വന്നത്. പെനാൽറ്റിയിലൂടെ അനായാസം അദ്ദേഹം വലകുലുക്കി.
മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങൾ കാണാം…
Read More Sports News Here
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ