T20 World Cup 2024, Michael Vaughan: ടി20 ലോകകപ്പിന് മുന്നോടിയായി സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇംഗ്ലീഷ് താരം മൈക്കൽ വോൺ. ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രവചനമാണ് മുൻ ഇംഗ്ലണ്ട് ബാറ്റർ നടത്തിയത്. ലോകകപ്പിൽ ഇന്ത്യ അവസാന നാലിൽ എത്തില്ലെന്നാണ് പ്രശസ്തനായ കമന്റേറ്റർ കൂടിയായ വോൺ പറയുന്നത്. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ലോക കിരീടത്തിൽ മുത്തമിടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.
2013ലാണ് അവസാനമായി ഇന്ത്യയൊരു ഐസിസി ടൂർണമെന്റിൽ കിരീടം നേടിയത് എന്നതും ഇവിടെ പ്രധാനമാണ്. പക്ഷേ രോഹിത് ശർമ്മയുടെ കീഴിലുള്ള ടീം കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഫൈനൽ വരെയെത്തിയതും, തുടർച്ചയായി കഴിഞ്ഞ രണ്ട് വർഷവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോറ്റതും വച്ച് നോക്കുമ്പോൾ ടീം ഇന്ത്യയെ ഒരിക്കലും എഴുതിത്തള്ളാനാകില്ലെന്നത് വസ്തുതയാണ്.
ഇന്നലെയാണ് ബിസിസിഐ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ആദ്യമായി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കുന്നതിനും മലയാളികൾ സാക്ഷികളായി. എന്നാൽ ഫോമിലല്ലാത്ത ഹാർദിക് പാണ്ഡ്യയെ ഓള്‍റൗണ്ടറായി ടീമിൽ ഉൾപ്പെടുത്തിയത് പലരുടേയും നെറ്റി ചുളിപ്പിച്ചിരുന്നു. ഏകദിന ലോകകപ്പിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ് മാസങ്ങളോളം കളിക്കളത്തിൽ നിന്ന് മാറിനിന്ന മുംബൈ ഇന്ത്യൻസ് നായകന് ഇതുവരെയും താളം കണ്ടെത്താനായിട്ടില്ല.
My 4 Semi finalists for the T20 WC … England,Austrlalia,South Africa and the West Indies .. #T20WC2024
— Michael Vaughan (@MichaelVaughan) May 1, 2024
മൈക്കൽ വോണിന്റെ പ്രവചന പ്രകാരം ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് സെമി ഫൈനലിസ്റ്റുകൾ. ഇന്ത്യയെ ഒഴിവാക്കാൻ കാരണമെന്താണെന്നും പകരം ഫോമിൽ ഇല്ലാത്ത വെസ്റ്റ് ഇൻഡീസ് സെമിയിൽ എത്തുമെന്നും പ്രവചിക്കുക വഴി വോൺ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് ഇന്ത്യൻ ആരാധകർ ചോദിക്കുന്നത്.
Thank you for your expert opinion 👏 pic.twitter.com/MWvlZTzzUN
— Johns (@JohnyBravo183) May 1, 2024
കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിയിൽ എത്തുമെന്ന് വോൺ പ്രവചിച്ചത് കൊണ്ടാണ് ഇന്ത്യയ്ക്ക് കപ്പടിക്കാൻ കഴിയാതെ പോയതെന്നും വോൺ ഉൾപ്പെടുത്താത്ത ഓസീസ് കപ്പടിച്ചെന്നും ചിലർ ചൂണ്ടിക്കാട്ടി. വോൺ ഇന്ത്യയെ പ്രവചനത്തിൽ ഉൾപ്പെടുത്താത്തത് നല്ല ലക്ഷണമാണെന്നും ഇന്ത്യ ഇത്തവണ ഉറപ്പായും കപ്പടിക്കുമെന്നും ആരാധകർ കൂട്ടിച്ചേർത്തു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ