എതിരാളികളുടെ കളത്തിൽ ചെന്ന് മുതിർന്നവരുടെ പോലും സ്നേഹവും ബഹുമാനവും പിടിച്ചുപറ്റുന്ന മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന്റെ വീഡിയോ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നു. ഹൈദരാബാദിലെ പിച്ച് ക്യൂറേറ്ററായ മദ്ധ്യവയസ്ക്കൻ മലയാളി താരത്തെ മനസ്സ് നിറഞ്ഞനുഗ്രഹിക്കുന്നതും വീഡിയോ രാജസ്ഥാൻ റോയൽസാണ് പങ്കുവച്ചത്. ഹൈദാരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിലെ പ്രായം ചെന്നൊരു പിച്ച് ക്യൂറേറ്റർ സഞ്ജുവിന് ആശംസകൾ നേരുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
വ്യാഴാഴ്ച കൂറ്റനടിക്കാരായ സൺറൈസേഴ്സ് ഹൈദരാബാദുമായാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഏറ്റുമുട്ടുന്നത്. സൺറൈസേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഉപ്പൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച വൈകിട്ട് 7.30നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഐപിഎല്ലിൽ 9 മത്സരങ്ങളിൽ നിന്ന് എട്ട് വിജയവും 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സഞ്ജുവിന്റെ രാജസ്ഥാൻ ഇപ്പോഴുള്ളത്.
ക്യൂറേറ്ററെ മലയാളി സൂപ്പർതാരം ബഹുമാനത്തോടെ കെട്ടിപ്പിടിക്കുന്നതും കൈകളിൽ പിടിച്ചു ആശീർവാദങ്ങളും അനുഗ്രഹങ്ങളും നേടുന്നതും വീഡിയോയിൽ കാണാം. ‘രാജ്യത്തിന് വേണ്ടി കളിക്കണം. ബാറ്റുകൊണ്ട് നിങ്ങളത് ചെയ്യുമെന്ന് എനിക്കറിയാം. നിങ്ങൾ വെടിക്കെട്ട് തീർക്കും. നമ്മുടെ ടീം ഗംഭീരമായി തിരിച്ചുവരും. എന്റെ പ്രാർത്ഥനയും അനുഗ്രഹവും നിങ്ങൾക്കൊപ്പം എന്നുമുണ്ടാവും. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. നിങ്ങൾ തീർച്ചയായും ലോകകപ്പ് വിജയിക്കും,” ക്യൂറേറ്റർ പറഞ്ഞു. ഗ്രൗണ്ട് സ്റ്റാഫുകളോടൊപ്പം നിന്ന് സഞ്ജു ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം.
‘തൂമണി പോൽ പുഞ്ചിരി പുഞ്ചിരി’ എന്ന മലയാള ഗാനവും സന്ദർഭത്തിന് അനുയോജ്യമായ വിധത്തിൽ രാജസ്ഥാൻ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ പോലും മലയാളികൾക്ക് സൽപ്പേര് വാങ്ങിച്ചു തരികയാണ് ഈ തിരുവനന്തപുരത്തുകാരൻ. സഞ്ജു സാംസൺ മലയാളികളുടെ മാത്രമല്ല, ഈ രാജ്യത്തിന്റെ ഒന്നടങ്കം വികാരമായി മാറിയെന്നാണ് ഒരു ആരാധകൻ ഈ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ