ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇടം നേടുമെന്ന റിപ്പോർട്ടുകൾക്ക് പിന്നിലുള്ളത് പന്തിന് വിശ്രമം നൽകാനുള്ള തീരുമാനം. കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി വിശ്രമത്തിലായിരുന്ന റിഷഭ് പന്തിന്റെ മുന്നോട്ടുള്ള കരിയർ കൂടി പരിഗണിച്ചാകും ഫോമിലുള്ള സഞ്ജുവിന് അവസരം നൽകാനുള്ള തീരുമാനം.
ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, പരിശീകന്‍ രാഹുല്‍ ദ്രാവിഡ് ഒരു നിർണായക യോഗം ചേര്‍ന്നിരുന്നു. ബിസിസിഐ യോഗത്തിലുണ്ടായ ഒരു പ്രധാന തീരുമാനം ഐപിഎല്‍ പ്രകടനം വച്ച് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചേക്കുമെന്ന് ഇഎസ്പിഎൻ ക്രിക്ക്ബസാണ് തിങ്കളാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്തത്.
1. ടി20 ലോകകപ്പ് നടക്കുന്ന വെസ്റ്റ് ഇൻഡീസ്, അമേരിക്ക എന്നിവിടങ്ങളിലെ വിദേശ സ്ലോ പിച്ചുകൾ സ്പിന്നിനേയും പേസ് ബൌളിങ്ങിനേയും ഒരുപോലെ പിന്തുണയ്ക്കുന്നതാണ്. സഞ്ജുവിന് രണ്ടു ബോളർമാരേയും ഒരുപോലെ നേരിടാനുള്ള വൈദഗ്ദ്ധ്യമുണ്ട്. വിദേശ പിച്ചുകളിൽ സഞ്ജു സാംസണിന്റെ ബാറ്റിങ് റെക്കോർഡ് മികച്ചതാണ്.
2. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിക്കൊണ്ടിരിക്കുന്ന ഗംഭീര പ്രകടനമാണ് സഞ്ജുവിന ഫേവറൈറ്റ് ആക്കി മാറ്റിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രകടനം സെലക്ടര്‍മാരെ ഏറെ ആകര്‍ഷിച്ചതായാണ് സൂചനകള്‍. ഇതേ തുടര്‍ന്നാണ് ലോകകപ്പില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം സഞ്ജുവിനു നല്‍കാനൊരുങ്ങുന്നത്. ക്യാപ്റ്റൻസി മികവും ടീമിന് ഗുണം ചെയ്യും.
3. വിക്കറ്റ് കീപ്പര്‍ റോളിലേക്കു നേരത്തേ മല്‍സര രംഗത്തുള്ള കെഎല്‍ രാഹുലിന് ടീമില്‍ സ്ഥാനം ലഭിക്കില്ലെന്നാണ് സൂചന. നേരത്തേ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടിയാണ് സഞ്ജുവും രാഹുലും പോരടിച്ചിരുന്നത്. ഇപ്പോള്‍ രാഹുലിനെ മാത്രമല്ല റിഷഭിനെയും പിന്തള്ളിയാണ് സഞ്ജു മുന്നിലേക്കു വന്നിരിക്കുന്നത്. ലോകകപ്പില്‍ സഞ്ജു ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറാവുമ്പോള്‍ ബാക്കപ്പായിരിക്കും റിഷഭ് പന്ത്.
4. ലോകകപ്പില്‍ ബാറ്റിങ്ങ് പൊസിഷനിൽ അഞ്ചാം നമ്പറിലായിരിക്കും സഞ്ജു ബാറ്റ് ചെയ്യാനിറങ്ങുക. ടോപ്പ് ഫോറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ സ്ഥാനം നേടും.
5. 2024 ഐപിഎല്‍ സീസണിൽ ഇതുവരെ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കൂടിയാണ് സഞ്ജു. 9 മത്സരങ്ങളില്‍ നിന്നും 385 റണ്‍സ് അദ്ദേഹം അടിച്ചെടുത്ത് കഴിഞ്ഞു. 77 എന്ന തകര്‍പ്പന്‍ ശരാശരിയും 161.08 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. നാല് ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് അദ്ദേഹം നേടിയത്.
Read More Sports News Here
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്