ഐപിഎൽ തിരക്കുകൾക്കിടയിൽ ഫഹദ് ഫാസിൽ നായകനായ മലയാളം സിനിമ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ. തിങ്കളാഴ്ച വൈകിട്ട് ഹൈദരാബാദിൽ വച്ചാണ് സഞ്ജു ആവേശം കണ്ടത്. നാളെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് തലേന്നാളാണ് സഞ്ജു സഹതാരങ്ങൾക്കൊപ്പം സിനിമ കാണാനെത്തിയത്. സുഷിൻ ശ്യാമിന്റെ മ്യൂസിക്കും ആവേശം ടൈറ്റിലും സഞ്ജു ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി.
Sanju Selfless Samson – 385* runs at a strike rate of 161.08 🔥 pic.twitter.com/tOGGNyoPTT
— Rajasthan Royals (@rajasthanroyals) April 28, 2024
ഐപിഎല്ലിൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ എട്ടും ജയിച്ച് ടൂർണമെന്റിൽ തലപ്പത്താണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. എല്ലാ മത്സരങ്ങളിലും ടീം ഗെയിം പുറത്തെടുത്താണ് പിങ്ക് ആർമി ജയം പിടിച്ചെടുത്തത്. വിക്കറ്റ് വേട്ടയിലും റൺവേട്ടയിലും രാജസ്ഥാൻ താരങ്ങൾ മുന്നേറ്റം പ്രകടിപ്പിക്കുന്നുണ്ട്.
ഗുണ്ട ആയില്ലെങ്കിൽ എവടെ എത്തേണ്ട ആളാ😂…
😻 𝗙𝗔 𝗙𝗔 🔥#Aavesham #FahadhFaasil pic.twitter.com/1PW8QkBNkN
— heyopinions (@heyopinions) April 20, 2024
സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന സഞ്ജുവിനെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുമെന്നും ഇല്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മികച്ച ഫോമിലുള്ള സഞ്ജു സാംസണേയും ശുഭ്മാൻ ഗില്ലിനേയും ടീമിൽ ഉൾപ്പെടുത്തിയേക്കില്ലെന്നും അത്രയ്ക്ക് കരുത്തുറ്റ മുന്നേറ്റനിരയാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളതെന്നും സെലക്ടർമാർ സൂചന നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം, ഇഎസ്പിഎൻ ക്രിക് ഇൻഫോ ഉൾപ്പെടെയുള്ള സ്പോർട്സ് മാധ്യമങ്ങൾ സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ പരിഗണനയിൽ ഉൾപ്പെടുമെന്ന സൂചനയും പങ്കുവച്ചിരുന്നു. നിലവിലെ ഫോമിൽ സഞ്ജുവിനെ പുറത്തുനിർത്തിയാൽ ബിസിസിഐ രൂക്ഷമായി വിമർശിക്കപ്പെടാൻ അതു കാരണമായേക്കും.
ഐപിഎല്ലില്‍ നിലവില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു. 9 മത്സരങ്ങളില്‍ നിന്നും 385 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 77 ശരാശരിയും 161.08 എന്ന തട്ടുപൊളിപ്പൻ സ്ട്രൈക്ക് റേറ്റും ഇപ്പോൾ സഞ്ജുവിനുണ്ട്. നാല് 50+ സ്‌കോറുകളാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.
Read More Sports News Here
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്