ഡൽഹി ക്യാപിറ്റൽസിന്റെ മുൻനിരയെ തകർത്ത് എറിഞ്ഞു തകർത്ത് മലയാളി പേസർ സന്ദീപ് വാര്യർ. 5.4 ഓവറിൽ ഡൽഹി ക്യാപിറ്റൽസിന്റെ മൂന്ന് മുൻനിര വിക്കറ്റുകളാണ് ഗുജറാത്തിനായി സന്ദീപ് വീഴ്ത്തിയത്.
ഐപിഎല്ലിൽ അതിവേഗ ഫിഫ്റ്റിക്ക് ഉടമയായ ഓസീസ് താരം ജേക്ക് ഫ്രേസർ മക്ഗുർക്ക് (23), വിശ്വസ്തനായ പൃഥ്വി ഷാ (11), ഷായ് ഹോപ് (5) എന്നിവരെയാണ് തുടക്കത്തിലേ തന്നെ മടക്കിയത്. പവർപ്ലേയിൽ മൂന്നോവറിൽ 15 റൺസ് മാത്രം വിട്ടുനൽകിയാണ് സന്ദീപ് വാര്യർ മലയാളികളുടെ അഭിമാനം ഉയർത്തിയത്.
Woah 🔥🔥
Noor Ahmad holds on to a sharp catch in the deep as #DC lose both their openers!
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #DCvGT pic.twitter.com/8zmIDwCdf2
— IndianPremierLeague (@IPL) April 24, 2024
പൃഥ്വി ഷായെ പുറത്താക്കാൻ നൂർ എടുത്ത ക്യാച്ചിനെ ചൊല്ലി വിവാദങ്ങളും ഉയർന്നിട്ടുണ്ട്. അഫ്ഗാൻ താരം പന്ത് നിലത്ത് നിന്നും കോരിയെടുത്തെന്നാണ് വിമർശകരുടെ വാദം. എന്നാൽ വാദത്തിന് അടിസ്ഥാനമില്ല.
സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഐപിഎല്ലിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നത് കേരള ക്രിക്കറ്റിനും ആരാധകർക്കും സന്തോഷിക്കാൻ ഏറെ വകനൽകുന്ന കാര്യമാണ്.
Half-century for Axar Patel! 👏👏
This has been a crucial knock under pressure 👌👌
Final five overs to go!
Follow the Match ▶️ https://t.co/48M4ajbLuk#TATAIPL | #DCvGT | @akshar2026 pic.twitter.com/65a3FTaEqw
— IndianPremierLeague (@IPL) April 24, 2024
ശേഷം ഒത്തുചേർന്ന അക്സർ പട്ടേലും റിഷഭ് പന്തും ചേർന്ന് ഡൽഹിയെ വലിയ അപകടത്തിൽ നിന്ന് കരകയറ്റി. ഇരുവരും അർധസെഞ്ചുറികൾ നേടി.