ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി. ഗോവയ്‌ക്കെതിരായ ആദ്യപാദ സെമി ഫൈനലില്‍ മുംബൈ സിറ്റി എഫ്.സിക്ക് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈ ഗോവയെ പരാജയപ്പെടുത്തിയത്. 90 മിനിറ്റ് വരെ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന ശേഷമാണ് മുംബൈ ജയം പിടിച്ചെടുത്തത്.
സ്വന്തം ഹോം ഗ്രൌണ്ടായ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയാണ് ആദ്യം ലീഡെടുത്തത്. 16ാം മിനിറ്റില്‍ ബോറിസ് സിങ് ഗോവയുടെ ആദ്യ ഗോള്‍ നേടി.
The MIZO FIGHTER 👊#FCGMCFC #ISL #ISL10 #LetsFootball #ISLPlayoffs #ISLonJioCinema #ISLonSports18 #MumbaiCityFC #LallianzualaChhangte #ISLPOTM | @Sports18 @MumbaiCityFC @lzchhangte7 pic.twitter.com/8wds8rhwJb
— Indian Super League (@IndSuperLeague) April 24, 2024
56ാം മിനിറ്റില്‍ ബ്രാണ്ടണ്‍ ഫെര്‍ണാണ്ടസിലൂടെ ഗോവ സ്കോര്‍ ഇരട്ടിയാക്കി. ഗോവ വിജയമുറപ്പിച്ചെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് മത്സരത്തിന്റെ ഗതി മാറിമറിഞ്ഞത്.
𝐕𝐢𝐤𝐫𝐚𝐦, 𝐭𝐡𝐞 𝐅𝐨𝐱 𝐢𝐧 𝐭𝐡𝐞 𝐁𝐨𝐱! 🦊#FCGMCFC #ISL #ISL10 #LetsFootball #ISLPlayoffs #MumbaiCityFC #VikramPartapSingh | @VikramPartap06 @MumbaiCityFC @Sports18 pic.twitter.com/oXoAK1sLGT
— Indian Super League (@IndSuperLeague) April 24, 2024
നിശ്ചിത സമയത്തിന്‍റെ അവസാന മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയിലൂടെ മുംബൈ ഒരു ഗോള്‍ തിരിച്ചടിച്ചു. ഒരു മിനിറ്റിനകം വിക്രം പ്രതാപ് സിങ് ഗോളടിച്ചതോടെ മുംബൈ ഒപ്പമെത്തി. സമനിലയില്‍ പിരിയുമെന്ന് കരുതിയിരുന്ന ആതിഥേയരെ ഞെട്ടിച്ച് ഫൈനല്‍ വിസിലിന് മുമ്പ് മുംബൈ ഒരു ഗോള്‍ കൂടി അടിച്ചു.
FC Goa loses in heartbreaking fashion as three late goals secure a 3-2 win. 😲💙#ISL10 #ISL2024 #indiansuperleague #IndianFootball #FootballIndia #fcgoa pic.twitter.com/AY7NCX499X
— Sportz Point (@sportz_point) April 24, 2024
96ാം മിനിറ്റില്‍ വീണ്ടും ചാങ്‌തെ നേടിയ ഗോളിലാണ് മുംബൈ അവിശ്വസനീയ വിജയമുറപ്പിച്ചത്.