ജസ്റ്റിസ് ഫോർ സഞ്ജു എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് എംപിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ. രോഹിത്തിന് ശേഷം സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ക്യാപ്ടനായി ഉയർത്തിക്കൊണ്ടു വരണമെന്ന് ഇന്നലെ ഹർഭജൻ സിങ് പറഞ്ഞതിന് മറുപടിയായാണ് തരൂർ മനസ് തുറന്നത്.
ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ സഞ്ജു ഉണ്ടെന്നതും രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലാണെന്നതും മലയാളി താരത്തിന് അനുകൂലമായ ഘടകങ്ങളാണ്.
Delighted to agree with my fellow MP @harbhajan_singh on both @ybj_19 and @IamSanjuSamson ! Have been arguing for years that Sanju has not had the selectoral breaks he deserved. Now he is the leading Keeper-batsman in the @IPL but is still not discussed when the team is debated.… https://t.co/ZaqVHMIpTT
— Shashi Tharoor (@ShashiTharoor) April 24, 2024
“എന്റെ സഹപ്രവർത്തകനും എം.പിയുമായ ഹർഭജൻ സിങ് പറയുന്നത് കേൾക്കൂ. യശസ്വി ജയ്സ്വാളും സഞ്ജു സാംസണും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സഞ്ജുവിന് കാലങ്ങളായിട്ട് അർഹിച്ച പരിഗണന ലഭിക്കുന്നില്ല. ഐപിഎല്ലിൽ രാജസ്ഥാനെ മികച്ച രീതിയിൽ നയിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്ജു. എന്നാൽ ഇന്ത്യൻ ടീമിലേക്ക് വരുമ്പോൾ സഞ്ജുവിന്റെ പേര് ചർച്ച പോലും ചെയ്യുന്നില്ല. സഞ്ജുവിന് നീതി നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് തയ്യാറാകണം,” തരൂർ ആവശ്യപ്പെട്ടു.
From our Blaster to cricket’s Master. 💗🎂 pic.twitter.com/U0Yyqs07OD
— Rajasthan Royals (@rajasthanroyals) April 24, 2024
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ആദ്യ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കണം എന്നാണ് ഹർഭജൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. “സഞ്ജു സാംസണെ കുറിച്ച് ഒരു ചര്‍ച്ചയുടേയും ആവശ്യമില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് സ്ഥാനം നല്‍കണം. രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനുമാകണം,” ഹര്‍ഭജന്‍ സിങ് എക്സില്‍ കുറിച്ചു.
🇮🇳❤️ pic.twitter.com/rDgNltuZWw
— Rajasthan Royals (@rajasthanroyals) April 24, 2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങുമ്പോഴും സഞ്ജുവിനെ മറികടന്ന് റിഷഭ് പന്തിനെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുന്നതെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സൌരവ് ഗാംഗുലിയും പന്തിനെ ടി20 ലോകകപ്പ് ടീമിലേക്ക് ആദ്യ സ്ഥാനത്തായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വിരാട് കോഹ്ലിയും റിഷഭ് പന്തും ടി20 ടീമിലേക്ക് മടങ്ങിയെത്തുമെന്ന വാർത്തകൾ വിവിധ സ്പോർട്സ് മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.