ഇന്ത്യൻ കൗമാര പ്രതിഭകളുടെ വസന്തകാലത്തിലേക്കാണ് രാജ്യത്തെ ചെസ് രംഗം കടന്നിരിക്കുന്നത്. ആദ്യം പ്രഗ്യാനന്ദ ആയിരുന്നുവെങ്കിൽ ഇപ്പോൾ പുതിയൊരു കൗമാരക്കാരനാണ് ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള ഡി. ഗുകേഷ് എന്ന പതിനേഴുകാരൻ.
അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില്‍ തളച്ചാണ് ഇന്ത്യൻ താരം ഈ അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്. ലോക ചെസ് ചാമ്പ്യനുമായി മത്സരിക്കുന്നതിനുള്ള എതിരാളിയെ കണ്ടെത്തുന്നതിനുള്ള മത്സരമാണ് കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പ്. നിലവിലെ ലോക ചാമ്പ്യൻ ഒഴികെയുള്ള ചെസ് താരങ്ങളും കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ്പിൽ മത്സരത്തിനിറങ്ങും.
ടൂർണമെന്റിലെ വിജയിയായിരിക്കും ലോക ചാമ്പ്യനുമായി മത്സരിക്കുക. 2014ല്‍ വിശ്വനാഥന് ആനന്ദിന് ശേഷം കാന്‍ഡിഡേറ്റസ് ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഗുകേഷ്. ഒമ്പത് പോയിന്റുകളാണ് ടൂർണമെന്റിൽ ഗുകേഷ് സ്വന്തമാക്കിയത്. ഇന്ന് പുലർച്ചെ അവസാന റൗണ്ടിന് ഇറങ്ങുമ്പോൾ ഗുകേഷിന് എതിരാളികളേക്കാൾ അര പോയിന്റ് ലീഡ് ഉണ്ടായിരുന്നു.
അവസാന മത്സരത്തിൽ എതിരാളി ഹികാരു നകാമുറയെ സമനിലയിൽ തളച്ചാണ് കാൻഡിഡേറ്റ്സ് കിരീടം ഗുകേഷ് സ്വന്തമാക്കിയത്. 2024ലെ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായുള്ള മത്സരത്തില്‍ ഗുകേഷ് നിലവിലെ ലോകചാമ്പ്യനായ ഡിംഗ് ലിറനെ നേരിടും. ഈ വർഷം അവസാനം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടും. ജയിച്ചാൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന ചരിത്ര നേട്ടം ഗുകേഷിന് സ്വന്തമാക്കാം. ആനന്ദ് അടക്കം പ്രമുഖർ ഗുകേഷിനെ അഭിനന്ദിച്ചു.