സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയില്‍ ഇന്ന് എല്‍ ക്ലാസികോ പോരാട്ടം. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ നേരിടും. രാത്രി 12.30നാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പോരാട്ടം. ലീഗിലെ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരും തമ്മില്‍ മുഖാമുഖം എത്തുമ്പോള്‍ തീപാറുന്ന മത്സരം തന്നെ പ്രതീക്ഷിക്കാം.
യുവേഫ ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാണ് ഇരു ടീമുകളും എത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി സെമി ഫൈനൽ ബെര്‍ത്ത് ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് റയല്‍ മാഡ്രിഡ്. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നതും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘത്തിന് കരുത്താകും. എന്നാല്‍ മറുവശത്ത് ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയോട് ഷൂട്ടൗട്ടില്‍ പരാജയം വഴങ്ങിയാണ് ബാഴ്സലോണ എത്തുന്നത്.
ലാ ലിഗയില്‍ 31 മത്സരങ്ങളില്‍ നിന്ന് 78 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. അത്രയും മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുള്ള ബാഴ്സലോണ രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാല്‍ വിനീഷ്യസ് ജൂനിയറിനും കൂട്ടർക്കും കിരീടത്തിലേക്കുള്ള ദൂരം കുറയും. ജയം ബാഴ്‌സയ്‌ക്കൊപ്പമാണെങ്കില്‍ കിരീടപ്പോരാട്ടം ഒന്നു കൂടി കടുക്കും.
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ