റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐപിഎൽ മത്സരത്തിൽ പുതിയൊരു റെക്കോർഡിനരികിലെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ഓപ്പണർ ഫിൾ സാൾട്ട്. വെറും 14 പന്തിൽ 48 റൺസെടുത്താണ് ഇംഗ്ലീഷ് ഓപ്പണർ കരുത്തുകാട്ടിയത്. സാൾട്ടിന്റെ വെടിമരുന്നിന്റെ പവറിൽ പവർപ്ലേയിൽ 3 വിക്കറ്റ് നഷ്ടത്തിൽ 75 റൺസാണ് കൊൽക്കത്ത വാരിയത്.
കീവീസ് പേസറായ ലോക്കി ഫെർഗ്യൂസൻ എറിഞ്ഞ നാലാം ഓവറിൽ രണ്ട് സിക്സും നാലും ഫോറുമടക്കം (6, 4, 4, 6, 4, 4) 28 റൺസാണ് സാൾട്ട് അടിച്ചെടുത്തത്. ഒന്നാമത്തേയും നാലാമത്തേയും പന്തുകൾ സിക്സറുകൾ പറത്തിയ മറ്റു പന്തുകളിൽ ഫോറുകൾ നേടി. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസ് താരവും ഓസീസ് ബാറ്ററുമായ ജേക്ക് ഫ്രേസർ വെറും 15 പന്തിൽ അർദ്ധ സെഞ്ചുറി നേടി സ്വന്തം പേരിലാക്കിയ ‘വേഗമേറിയ അർദ്ധ സെഞ്ചുറി’യുടെ ഐപിഎൽ റെക്കോർഡ് കൊൽക്കത്ത ഓപ്പണർ മറികടക്കുമെന്നാണ് ആദ്യം കരുതിയത്.
13 പന്തിൽ 48 റൺസെടുത്തിരുന്ന താരം മുഹമ്മദ് സിറാജിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഉയർത്തിയടിക്കാൻ ശ്രമിച്ചാണ് ക്യാച്ച് നൽകി പുറത്തായത്. ഇന്ത്യൻ പേസറുടെ പന്തിൽ തെറ്റായ ഷോട്ട് സെലക്ഷനാണ് ഫിൾ സാൾട്ടിന് തിരിച്ചടിയായത്. ശനിയാഴ്ചത്തെ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് 16 പന്തിൽ നേടിയ റെക്കോർഡാണ് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ഓസ്ട്രേലിയൻ താരം തകർത്തത്.
ഡൽഹി ക്യാപിറ്റൽസിന്റെ വെടിക്കെട്ട് താരം ജേക്ക് ഫ്രേസർ വെറും 15 പന്തിലാണ് അർദ്ധ സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്.18 പന്തിൽ 65 റൺസുമായി ഫ്രേസർ പുറത്തായി. അഞ്ച് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. കളി തോറ്റെങ്കിലും മത്സര ശേഷം ക്യാപ്റ്റൻ റിഷഭ് പന്ത് ഉൾപ്പെടെ യുവതാരത്തിന്റെ പോരാട്ട വീര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ