കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം കാമറൂൺ ഗ്രീൻ എടുത്ത പറക്കും ക്യാച്ചിന് സോഷ്യൽ അഭിനന്ദന പ്രവാഹം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട കൊൽക്കത്തയുടെ ആറാം ഓവറിൽ അവസാന പന്തിലാണ് അങ്കൃഷ് രഘുവംശിയെ (3) പുറത്താക്കാൻ ഉയർന്നു ചാടി പിന്നിലേക്ക് കുട്ടിക്കരണം മറിഞ്ഞ് ഓസീസ് താരം പന്ത് കൈപ്പിടിയിലൊതുക്കിയത്.
😳😳8.1 ft 😳😳 pic.twitter.com/CJ5H4YPNZg
— CricTracker (@Cricketracker) April 21, 2024
അതിമനോഹരമായ ക്യാച്ചായിരുന്നു ഇത്. നാല് പന്തിൽ മൂന്ന് വിക്കറ്റെടുത്ത് നിൽക്കെയാണ് യഷ് ദയാലിന്റെ പന്തിൽ അങ്കൃഷ് പുറത്തായത്.
INSANE CATCH FROM CAMERON GREEN. 🤯🔥 pic.twitter.com/21hYhTGJtu
— Mufaddal Vohra (@mufaddal_vohra) April 21, 2024
ഈ ക്യാച്ചിനെ പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നത്. 8.1 അടി ഉയരത്തിലൂടെ പോകുന്ന പന്തിനെയാണ് കാമറൂൺ ഗ്രീൻ ഒറ്റച്ചാട്ടത്തിൽ ഒറ്റക്കയ്യിലൊതുക്കിയത്.
A screamer from Cameron Green 🤯 pic.twitter.com/fPXL8izpA9
— CricTracker (@Cricketracker) April 21, 2024
വെടിക്കെട്ട് ഓപ്പണർ ഫിൾ സാൾട്ടിന്റേയും (14 പന്തിൽ 48 ) നായകൻ ശ്രേയസ് അയ്യരുടേയും (36 പന്തിൽ 50) വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത കെകെആർ 6 വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു.
Cameron Green pulled out one of the finest catches in history. 🤯 pic.twitter.com/2gyvY5LnCo
— Mufaddal Vohra (@mufaddal_vohra) April 21, 2024
സാൾട്ട് സമ്മാനിച്ച മികച്ച തുടക്കം മുതലാക്കിയാണ് കെകെആർ മികച്ച സ്കോറിലേക്ക് കുതിച്ചത്. ആർസിബിക്കായി യഷ് ദയാലും കാമറൂൺ ഗ്രീനും രണ്ട് വീതം വിക്കറ്റെടുത്തു.
Read More
- ഇതെന്താണിത്, ഐപിഎല്ലിൽ ഓരോ മണിക്കൂറിലും പുത്തൻ റെക്കോർഡോ?
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്