വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം കൊണ്ട് ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ വേറിട്ടതാകുകയാണ്. ടീമുകൾ പലവട്ടം 250 ന് മുകളിൽ സ്കോർ ചെയ്യുന്നുണ്ട്. എന്നാൽ ഈ സീസണിൽ ഒരു ഇന്നിങ്സിൽ 300ലധികം റൺസ് പിറക്കുമോയെന്ന കടുത്ത ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ ഇത്തവണ 300+ സ്കോർ ഉറപ്പായും ഉണ്ടാകുമെന്നാണ് റോയൽ ചലഞ്ചേഴ്സ് താരം ദിനേശ് കാർത്തിക്ക് അഭിപ്രായപ്പെടുന്നത്.
ഐപിഎല്ലിന്റെ ഈ സീസണിൽ 30 മത്സരങ്ങൾ പിന്നിടുമ്പോൾ ലോകത്ത് ഏതൊരു ടി20 ടൂർണമെന്റിലും ഉണ്ടാകുന്ന വലിയ സ്കോർ ഐപിഎല്ലിലാണ് പിറക്കുന്നത്. സിക്സറുകളുടേയും ബൗണ്ടറികളുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. ഈ സീസണിൽ ഒരു ടീം 300 റൺസ് പിന്നിട്ടാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ആർസിബിയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേശ് കാർത്തിക്ക് പറയുന്നത്.
They call it “The City of Joy” for a reason 😄#PlayBold #ನಮ್ಮRCB #IPL2024 #KKRvRCB pic.twitter.com/JTfj0IfQJb
— Royal Challengers Bengaluru (@RCBTweets) April 20, 2024
“റൺ ഒഴുക്ക് ബൗളർമാരെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. എങ്കിലും പുതിയ ഒരുപാട് താരങ്ങൾ ഐപിഎൽ കളിക്കുന്നുണ്ട്. അവർക്ക് നൂതനമായ ഷോട്ടുകൾ അടിച്ചെടുക്കാൻ സാധിക്കുന്നു. ഒരു ബാറ്റർ ഫോമിലായാൽ ആർക്കും തടയാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കുകയാണ്,” കാർത്തിക്ക് പറഞ്ഞു.
Making striking look easy, the @SunRisers batters 🧡
250 up for #SRH for the 3rd time in the season 🔥
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #DCvSRH pic.twitter.com/3R0N6AWdNP
— IndianPremierLeague (@IPL) April 20, 2024
ഇന്നലെ ടി20യിൽ പവർപ്ലേയിൽ നേടുന്ന ഏറ്റവുമുയർന്ന ടീം സ്കോർ എന്ന ലോക റെക്കോർഡ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തം പേരിലാക്കിയിരുന്നു. ട്രാവിസ് ഹെഡ്ഡ്, അഭിഷേക് ശർമ്മ എന്നിവരുടെ കൂറ്റനടികളുടെ കരുത്തിൽ ആറോവറിൽ 125 റൺസാണ് ഹൈദരാബാദ് വാരിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസാണ് നേടിയത്.
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ