ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ മാനസികമായി കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം. ക്യാപ്റ്റനായും താരമായും ശരാശരി പ്രകടനമാണ് ഹാർദിക് പുറത്തെടുക്കുന്നത്. ഇതിന് കാരണം താരം നേരിടുന്ന കൂവലും വിമർശനങ്ങളും പരിഹാസങ്ങളുമാണെന്ന് തുറന്നുപറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ റോബിൻ ഉത്തപ്പ.
Some bonds never change my brother but only get stronger 🤗 Excited to work together again ❤️❤️❤️@KieronPollard55 pic.twitter.com/O8ImODNX8Q
— hardik pandya (@hardikpandya7) March 16, 2024
“ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടറാണ് ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിൽ തന്നെ മൂന്ന്, നാല് കിരീടങ്ങൾ ഹാർദികിനുണ്ട്. എന്നാൽ ഈ സീസൺ താരത്തിന് അത്ര മികച്ചതല്ല. ഇതിന് കാരണം അയാൾക്ക് ലഭിക്കുന്ന പരിഹാസങ്ങളും വിമർശനങ്ങളുമാണ്. ഹാർദിക്ക് ഒരു മനുഷ്യനാണ്. ഇതെല്ലാം അയാളെ ഏറെ തളർത്തും,” ഉത്തപ്പ പറഞ്ഞു.
In my 10th IPL season, grateful for the journey, for the growth, for everything that’s come my way 🙏 And to be back with a team that’s always been in my heart 💙 pic.twitter.com/vNnT6XVefH
— hardik pandya (@hardikpandya7) March 22, 2024
“ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വികാരഭരിതരാണെന്ന് അറിയാം. എങ്കിലും ഹാർദികിന് അയാളുടെ കരിയർ നോക്കേണ്ടതുണ്ട്. ചിലപ്പോഴൊക്കെ ഹാർദിക് പരാജയങ്ങൾ നേരിട്ടേക്കാം. ആ സമയത്ത് അയാളെ പിന്തുണയ്ക്കുന്നത് വലിയ കാര്യമാണ്. ഇന്ത്യക്കാരായ നാം ഒന്നായി നിൽക്കണം,” റോബിൻ ഉത്തപ്പ വ്യക്തമാക്കി.
Day 1. So many emotions, so many memories. Seeing old friends and reliving the good old days. Excited for what’s ahead with this wonderful team. Let’s get down to business 💙 @mipaltan pic.twitter.com/B1q29JBgwz
— hardik pandya (@hardikpandya7) March 12, 2024
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ