മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ കാണികളുടെ ഹൃദയം കീഴടക്കി വിരാട് കോഹ്ലി. മുംബൈയുടെ ഹോം ഗ്രൌണ്ടിൽ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ ഗ്രൌണ്ടിലേക്ക് വരുന്നതിനിടെ കോഹ്ലി കാണികളോട് കയ്യടിക്കാൻ ആവശ്യപ്പെടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഹ്ലിയുടെ നിർദ്ദേശപ്രകാരം കാണികൾ നിർത്താതെ കയ്യടിക്കുന്നതും വീഡിയോയിൽ കാണാം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം വിജയവുമായി മുംബൈ ഇന്ത്യൻസ് പുത്തൻ കുതിപ്പ് തുടങ്ങി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് മുംബൈ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈയ്ക്ക് മൂന്ന് വിക്കറ്റും 15.3 ഓവറും മാത്രമെ വിജയത്തിനായി വേണ്ടിവന്നുള്ളു.
.@hardikpandya7 🫂 @imVkohli pic.twitter.com/InUV70FZ2K
— CricTracker (@Cricketracker) April 11, 2024
ഇഷാൻ കിഷനും (34 പന്തിൽ 69) രോഹിത് ശർമ്മയും ചേർന്ന് (24 പന്തിൽ 38) ഒന്നാം വിക്കറ്റിൽ 101 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മുംബൈ നിരയിൽ രണ്ട് താരങ്ങളാണ് ഫിഫ്റ്റി നേടിയത്. 19 പന്തുകളിൽ 52 റൺസടിച്ചു കൂട്ടിയ സൂര്യയുടെ കൂറ്റനടികൾ മുംബൈയെ അനായാസം വിജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കണ്ടത്.
നാല് സിക്സും അഞ്ച് ഫോറുകളുമടക്കമാണ് സൂര്യയുടെ വെടിക്കെട്ട് അർധ സെഞ്ചുറി പിറന്നത്. ഹാർദിക് പാണ്ഡ്യയും (6 പന്തിൽ 21) തിലക് വർമ്മയും (10 പന്തിൽ 16) 15.3 ഓവറിൽ വിജയലക്ഷ്യം പൂർത്തിയാക്കി. ഹാർദിക് പാണ്ഡ്യ 350 സ്ട്രൈക്ക് റേറ്റിലാണ് ആഞ്ഞടിച്ചത്.
Moment of the match:
Virat Kohli asked the home crowd to cheer for Hardik Pandya as he walked to bat. @imVkohli | @hardikpandya7 | #IPL2024 pic.twitter.com/cL8kAtZP9i
— CricTracker (@Cricketracker) April 11, 2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് വിജയവുമായി മുംബൈ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് മുംബൈ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈയ്ക്ക് മൂന്ന് വിക്കറ്റും 15.3 ഓവറും മാത്രമെ വിജയത്തിനായി വേണ്ടി വന്നുള്ളു.
— CricTracker (@Cricketracker) April 11, 2024
നായകൻ ഫാഫ് ഡു പ്ലെസിസ്, രജത് പാട്ടിദാർ, ദിനേശ് കാർത്തിക്ക് എന്നിവരുടെ അർദ്ധ സെഞ്ചുറികളാണ് ബെംഗളൂരുവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഫാഫ് ഡുപ്ലെസി 61 റൺസെടുത്തു. രജത് പാട്ടിദാർ 50 റൺസുമായി പുറത്തായി.
Kohli 🙌pic.twitter.com/WtbglKYX0r
— CricTracker (@Cricketracker) April 11, 2024
അവസാന ഓവറുകളിൽ കാർത്തിക്ക് നടത്തിയ വെടിക്കെട്ടാണ് റോയൽ ചലഞ്ചേഴ്സിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 23 പന്തിൽ 53 റൺസുമായി താരം പുറത്താകാതെ നിന്നു. അഞ്ച് ഫോറും നാല് സിക്സും സഹിതമാണ് കാർത്തിക്കിന്റെ വെടിക്കെട്ട്. അഞ്ച് വിക്കറ്റ് നേട്ടമായി ജസ്പ്രീത് ബുംറ മുംബൈ ബൗളർമാരിൽ തിളങ്ങി. അദ്ദേഹമാണ് കളിയിലെ കേമനായത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ