കിങ് കോഹ്‌ലിയും ഹിറ്റ്മാൻ രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ്. ഒന്നര പതിറ്റാണ്ടായി ഇരുവരും നീലപ്പടയ്ക്ക് വേണ്ടി ഒരുമിച്ച് ക്രിക്കറ്റ് കളിക്കുന്നു. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇരു താരങ്ങളും തമ്മിലുള്ള ബന്ധം വഷളായെന്ന റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു.
Virat Kohli said “I and Rohit Sharma played together in the last 15-16 years – It’s been an amazing journey we have shared together”. [Asian Paints Event] pic.twitter.com/FgtofoDhlL
— Johns. (@CricCrazyJohns) April 11, 2024
2021ലാണ് വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം രാജിവച്ചത്. പിന്നീട് രോഹിത് ശര്‍മ്മ ഇന്ത്യന്‍ ക്യാപ്റ്റനായി. അന്നത്തെ ഇന്ത്യന്‍ കോച്ചായിരുന്ന രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമാക്കി. ഇപ്പോഴിതാ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശര്‍മ്മയുമായുള്ള തന്റെ ആത്മബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ നായകനും ടീമിലെ സൂപ്പർ താരവുമായ വിരാട് കോഹ്‌ലി.
Virat Kohli About Rohit Sharma At Puma Event.
Lovely Bonding Of Rohirat 🥹🫂💙pic.twitter.com/naiqs8uGXe
— Harshit 2.0 🇮🇳 (@49thCenturyWhen) April 11, 2024
“ഞാനും രോഹിതും 15-16 വര്‍ഷത്തോളമായി ഒരുമിച്ച് കളിക്കുന്നു. അതൊരു മികച്ച യാത്രയായിരുന്നു. ഇന്ത്യൻ ടീമിൽ ഇപ്പോള്‍ ഞങ്ങള്‍ രണ്ടു മൂന്ന് സീനിയര്‍ താരങ്ങള്‍ മാത്രമായിരിക്കുന്നു. ഇത്ര ദൂരം ഞങ്ങള്‍ ഒന്നിച്ച് പിന്നിടുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. രോഹിത് ശര്‍മ്മയുടെ വളര്‍ച്ച ഞാന്‍ കണ്ടിരുന്നു. ഒരു താരമായി രോഹിത് കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ രോഹിത് ഇന്ത്യന്‍ ടീമിന്റെ നായകനാണ്. ഇന്ത്യന്‍ ടീമിന്റെ ഏക്കാലത്തെയും മികച്ച നായകനാണ് രോഹിത് ശര്‍മ്മ,” വിരാട് കോഹ്‌ലി പറഞ്ഞു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ