RR vs GT LIVE Score, IPL 2024: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടാൻ സഞ്ജു സാംസൺ എന്തുകൊണ്ടും യോഗ്യനെന്ന് സോഷ്യൽ മീഡിയയിൽ ആരാധകരുടെ കൂട്ടായ അഭിപ്രായം. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ എക്സ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ സഞ്ജുവിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
റിഷഭ് പന്തുമായി സഞ്ജുവിന്റെ ബാറ്റിങ്ങ് കണക്കുകൾ തുലനം ചെയ്താണ് ഇത്തവണ ടി20 ലോകകപ്പിൽ കളിക്കാൻ സർവദാ യോഗ്യൻ സഞ്ജുവാണെന്ന് പറയുന്നവരാണ് ഏറെയും. 5 ഇന്നിങ്സുകളിൽ നിന്നായി 82 റൺസ് ശരാശരിയിൽ 246 റൺസാണ് സഞ്ജു സാംസൺ നേടിയത്.
– 82*(52) vs LSG.
– 69(42) vs RCB.
– 68*(38) vs GT.Sanju Samson has been incredible as a batter, Captain & wicket keeper, total dominance by Sanju and giving headaches to the selection committee for the World Cup 👌 pic.twitter.com/oGweLgyo2q
— Johns. (@CricCrazyJohns) April 10, 2024
157 ആണ് സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. ഇത്രയും മത്സരങ്ങൾ തന്നെ കളിച്ച റിഷഭ് പന്ത് നേടിയത് 153 റൺസാണ്. 30 റൺസ് ശരാശരിയും 154 സ്ട്രൈക്ക് റേറ്റുമാണ് പന്തിനുള്ളതെന്നും സഞ്ജു ആരാധകർ ചൂണ്ടിക്കാട്ടുന്നു.
Highest SR in 20th over of IPL
(Min 100 runs)281.82 – Rohit Sharma
275.00 – Marcus Stoinis
255.68 – AB Devilliers
251.02 – Yuvraj Singh
248.78 – Sanju Samson*
245.30 – Hardik Pandya
241.31 – MS Dhoni
233.33 – Virat Kohli #RRvsGT pic.twitter.com/dEgesPasR2— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) April 10, 2024
ഐപിഎൽ ചരിത്രത്തിൽ 20ാം ഓവറിൽ ബാറ്റ് ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് പുറത്തെടുത്ത താരങ്ങളിൽ അഞ്ചാമതെത്താനും സഞ്ജുവിന് കഴിഞ്ഞു. 248.78 ആയിരുന്നു സഞ്ജുവിന്റെ പ്രഹരശേഷി. ഈ കണക്കിൽ ഹാർദിക് പാണ്ഡ്യ, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവരെയെല്ലാം പിന്നിലാക്കാൻ സഞ്ജുവിനായി. രോഹിത് ശർമ്മ, മാർക്ക്സ് സ്റ്റോയ്നിസ്, എബി ഡിവില്ലിയേഴ്സ്, യുവരാജ് സിങ് എന്നിവർ മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്.
281.82 – Rohit Sharma
275.00 – Marcus Stoinis
255.68 – AB Devilliers
251.02 – Yuvraj Singh
248.78 – Sanju Samson*
245.30 – Hardik Pandya
241.31 – MS Dhoni
233.33 – Virat Kohli
Sanju Samson in IPL 2024-
•5 innings
•246 runs @ avg- 82
•157 Strike rateRishabh Pant in IPL 2024-
•5 innings
•153 runs @ avg- 30
•154 Strike rateWho gonna be your wicket keeper for upcoming T20 worldcup? pic.twitter.com/Niwh8XVItl
— TukTuk Academy (@TukTuk_Academy) April 10, 2024
ലഖ്നൌവിനെതിരെ 82* (52), ആർസിബിക്കെതിരെ 69 (42), ഗുജറാത്തിനെതിരെ 68*(38) എന്നിങ്ങനെയാണ് ഈ സീസണിലെ സഞ്ജുവിന്റെ പ്രകടനം. ദേശീയ ടീം സെലക്ഷൻ കമ്മിറ്റിക്ക് പരമാവധി തലവേദന നൽകുന്നതാണ് സഞ്ജുവിന്റെ ബാറ്റിങ്ങെന്നും ക്രിക്കറ്റ് നിരൂപകരും അഭിപ്രായപ്പെട്ടു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ