ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പേസ് ബോളർ കുൽദീപ് സെന്നിന്റെ വിക്കറ്റ് ആഘോഷം വൈറലാകുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘ഐ ആം ഹിയർ’ എന്ന വിഖ്യാതമായ ഗോൾ സെലിബ്രേഷന്റെ പുനരാവിഷ്ക്കാരമാണ് കുൽദീപ് നടത്തിയത്.
ഗുജറാത്ത് ടൈറ്റൻസിന്റെ മൂന്നാം നമ്പർ ബാറ്ററായെത്തിയ മാത്യു വേഡിനെ പുറത്താക്കിയ ശേഷമായിരുന്നു കുൽദീപ് ഈ സെലിബ്രേഷൻ നടത്തിയത്.
Kuldeep SIUUUUNNNN is here! 😎🔥 pic.twitter.com/dU67TLwIUn
— Rajasthan Royals (@rajasthanroyals) April 10, 2024
പതിനൊന്നാം ഓവറിലെ ആദ്യ പന്തിൽ വേഡ് പ്ലേയ്ഡ് ഓൺ ആകുകയായിരുന്നു. ബാറ്റിൽ എഡ്ജ് ചെയ്ത വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. രാജസ്ഥാൻ റോയൽസും താരത്തിന്റെ സെലിബ്രേഷനെ പുകഴ്ത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘ഐ ആം ഹിയർ’ ഗോൾ സെലിബ്രേഷൻ ചിത്രം പങ്കുവച്ചായിരുന്നു കുൽദീപിന്റെ രണ്ടാം വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.
Off-stump out off the ground 🤯
Kuldeep Sen, you BEAUTY! 🔥🔥
Watch the match LIVE on @StarSportsIndia and @JioCinema 💻📱#TATAIPL | #RRvGT pic.twitter.com/HZVJ1esWX4
— IndianPremierLeague (@IPL) April 10, 2024
ഇതേ ഓവറിൽ അഭിനവ് മനോഹറിന്റേയും വിക്കറ്റ് തെറിപ്പിച്ചാണ് കുൽദീപ് സീസണിലെ ആദ്യ മത്സരത്തിൽ തന്റെ വരവറിയിച്ചത്. മത്സരത്തിൽ ആകെ മൂന്ന് വിക്കറ്റുകളാണ് കുൽദീപ് നേടിയത്. സായി സുദർശനെ വിക്കറ്റിന് മുന്നിൽ കുടുക്കി ലെഗ് ബിഫോറാക്കിയാണ് കുൽദീപ് പുറത്താക്കിയത്.
ഇന്ത്യയിലെ ആഭ്യന്തര ടി20 ക്രിക്കറ്റ് ടൂർണമെന്റായ സയ്യിദ് മുഷ്താഖലി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിക്കുമ്പോഴാണ് സഞ്ജു സാംസൺ കുൽദീപിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. തകർപ്പൻ യോർക്കറുകളും ലെങ്ത് ഡെലിവറികളും എറിയുന്ന ബോളറെ അന്നേ അദ്ദേഹം നോട്ടമിട്ടിരുന്നു. പിന്നീട് മത്സര ശേഷം രാജസ്ഥാൻ റോയൽസിന്റെ ട്രയൽസിലേക്ക് നമ്പർ നൽകി ക്ഷണിക്കുകയായിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ