RR vs GT LIVE Score, IPL 2024: തുടക്കത്തിൽ 42/2 എന്ന നിലയിൽ പതറിയ രാജസ്ഥാൻ റോയൽസിനെ രക്ഷിച്ചെടുത്ത് റിയാൻ പരാഗും സഞ്ജു സാംസണും. മൂന്നാം വിക്കറ്റിൽ 78 പന്തിൽ 130 റൺസിന്റെ പടുത്തുയർത്തിയാണ് സഖ്യം രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്, 196/3. മോഹിത് ശർമ്മ എറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തിലാണ് പരാഗ് പുറത്തായത്.
A solid catch puts an an end to a splendid innings!
Riyan Parag departs for 76 courtesy of Vijay Shankar’s outfield brilliance 👏👏
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #RRvGT pic.twitter.com/F0h4bF27pl
— IndianPremierLeague (@IPL) April 10, 2024
ലോങ് ഓഫിൽ ബൌണ്ടറി ലൈനിൽ വിജയ് ശങ്കർ അസാദ്ധ്യമായൊരു ക്യാച്ചിലൂടെയാണ് റോയൽസ് യുവതാരത്തെ പുറത്താക്കിയത്. 48 പന്തിൽ 76 റൺസുമായി രാജസ്ഥാന്റെ ടോപ് സ്കോററായും പരാഗ് മാറി. അഞ്ച് സിക്സറുകളും മൂന്ന് ഫോറുകളും താരം പറത്തി.
അവസാന ഓവറുകളിൽ 244ന് അടുത്ത് സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു അടിച്ചു തകർത്തത്. പരാഗ് പുറത്തായ ശേഷം ഹെറ്റ്‌മെയർക്കൊപ്പം സഞ്ജു തകർത്തടിച്ചെങ്കിലും 200 കടത്താനായില്ലെന്ന നിരാശ മാത്രമാണ് ബാക്കിയായത്. തുടക്കത്തിൽ ഓപ്പണർമാർ കരുതലോടെ ബാറ്റുവീശിയതാണ് രാജസ്ഥാന് തിരിച്ചടിയായത്.
Masssss! 🔥 pic.twitter.com/aY9TtEMPq2
— Rajasthan Royals (@rajasthanroyals) April 10, 2024
38 പന്തിലാണ് സഞ്ജു സാംസൺ 68 റൺസെടുത്തത്. രണ്ട് സിക്സും ഏഴ് ഫോറുകളും മലയാളി താരം അടിച്ചെടുത്തു. 179 ആയിരുന്നു ഇന്നത്തെ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. യശസ്വി ജെയ്സ്വാൾ (24), ഹെറ്റ്മെയർ (5 പന്തിൽ 13) പിന്തുണയേകി.
Mandatory Air Samson™️ frame 🥵 pic.twitter.com/zu72cJqWbo
— Rajasthan Royals (@rajasthanroyals) April 10, 2024
ആർസിബിക്കെതിരായ മത്സരത്തിൽ ജോസ് ബട്ട്ലർക്കൊപ്പം 148 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ സഞ്ജു തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി ടീമിന്റെ രക്ഷകനാകുന്ന കാഴ്ചയാണ് കാണാനായത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ