ജയ്പൂർ: രാജസ്ഥാൻ റോയൽസിന്റെ ജൈത്രയാത്രയ്ക്ക് ഫുൾ സ്റ്റോപ്പിടാൻ ഗുജറാത്ത് ടൈറ്റൻസിന് കഴിയുമോയെന്നാണ് ഐപിഎൽ ആരാധകരെല്ലാം ഉറ്റുനോക്കുന്നത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ ഈ സീസണിൽ പിടിച്ചുകെട്ടാൻ വമ്പുള്ള ടീമുകൾ ഏതാണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ടൂർണമെന്റിൽ തന്റെ ഗെയിം സ്ട്രാറ്റജി എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
Koi puchhe toh batana… 🔥🔥 pic.twitter.com/F3zG31Tv8O
— Rajasthan Royals (@rajasthanroyals) April 9, 2024
“ഐപിഎൽ ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു ടൂർണമെന്റാണ്. എല്ലാവർക്കുമറിയാം ഇതൊരു ലോക നിലവാരമുള്ള ടീമുകളും താരങ്ങളും കളിക്കുന്നൊരു ക്രിക്കറ്റ് ടൂർണമെന്റാണെന്ന്. ഐപിഎൽ ക്രിക്കറ്റർമാരെ സംബന്ധിച്ച് നിർണായകമായൊരു വേദിയാണെന്ന് എല്ലാവർക്കുമറിയാം. ഇവിടെ നിങ്ങൾക്ക് മികച്ചത് മാത്രമെ പുറത്തെടുക്കാനാകൂ. മത്സരത്തിൽ ആർക്കും ചെറിയൊരു വിട്ടുവീഴ്ച പോലും കാണിക്കാനാകില്ലെന്ന് അറിയാം. അഥവാ നിങ്ങൾക്കൊരു ചെറിയ കൈയ്യബദ്ധം പറ്റുകയാണെങ്കിൽ അത് മത്സരത്തിൽ വലിയ പ്രഭാവമുണ്ടാക്കുമെന്ന് അറിയാം,” സഞ്ജു പറഞ്ഞു.
#RRvGT Halla Bol Ep.5: A TITAN-ic challenge for Royals | Full Episode https://t.co/eHImAv9Yyu
— Star Sports (@StarSportsIndia) April 10, 2024
“ഐപിഎല്ലിലെ ആദ്യ മത്സരം ജയിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. അതൊരു മുൻതൂക്കം നിങ്ങൾക്ക് നൽകും. കഴിഞ്ഞ സീസണിൽ നിന്ന് ഞാൻ പഠിച്ചൊരു പാഠം കാര്യങ്ങളെ സിംപിളായി വയ്ക്കുക എന്നതാണ്. നിങ്ങൾക്ക് ക്രീസിലേക്ക് മികച്ച 11 കളിക്കാരുമായി പോകുകയാണ് വേണ്ടത്. പിന്നീട് മികച്ചൊരു ബാറ്ററെയും ബൌളറേയും ഇംപാക്ട് പ്ലേയറായി സാഹചര്യത്തിന് അനുസരിച്ച് കൊണ്ടുവരികയാണ്. ഇത് സിംപിളായി ചെയ്താൽ കളിക്കുന്നവർക്കും പുറത്തിരിക്കുന്നവർക്കും അത് എളുപ്പമായി തീരും,” രാജസ്ഥാൻ നായകൻ പറഞ്ഞു.
“It can get complicated, but I’ve learnt to keep it simple” @rajasthanroyals‘ captain @iamsanjusamson talks about navigating the competitive nature of the #IPL and the difference the Impact Player Rule makes.
Will his simple approach help his team remain unbeaten against a… pic.twitter.com/TeCV8YWHnz
— Star Sports (@StarSportsIndia) April 10, 2024
“കഴിഞ്ഞ വർഷം 14-15 പേരൊക്കെ കളിക്കാൻ തയ്യാറായി നിൽപ്പുണ്ടായിരുന്നു. പെട്ടെന്ന് നാലോ അഞ്ചോ വിക്കറ്റൊക്കെ വീഴുന്ന സാഹചര്യത്തിൽ ഒരു ബാറ്ററെ കൂടുതലായി ഇറക്കിവിടാറുണ്ടായിരുന്നു. തുടക്കത്തിൽ കൂടുതൽ അടികിട്ടിയാൽ നല്ലൊരു ബോളറെ തയ്യാറാക്കി നിർത്താറുണ്ടായിരുന്നു. നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ടീമിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കും. അതിനാൽ കാര്യങ്ങൾ സിംപിളാക്കി വെക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്,” സഞ്ജു സാംസൺ പറഞ്ഞു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ