ഇന്ത്യൻ പ്രീമിയർ ലീഗ് പുരോഗമിക്കുമ്പോൾ രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിൽ തന്നെ തുടരുമോയെന്ന ചർച്ചകൾ സജീവമാകുകയാണ്. നായക സ്ഥാനത്ത് നിന്ന് മാറിയ രോഹിത് മുംബൈ ഇന്ത്യൻസ് ഈ സീസണിന് ഒടുവിൽ ടീം വിടുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
എന്നാൽ ഹിറ്റ്മാന്റെ അടുത്ത താവളം എവിടെയാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രോഹിത്തിന്റെ കടുത്ത ആരാധകർ. തീരുമാനം അറിയണമെങ്കിൽ അടുത്ത സീസണിന് മുന്നോടിയായുള്ള മെഗാ ലേലം വരെ കാത്തിരിക്കണം എന്ന സാഹചര്യമാണുള്ളത്. രോഹിത്തിനെ റിലീസ് ചെയ്യാൻ മുംബൈ ഇന്ത്യൻസും തയ്യാറാണെന്ന സ്ഥിതിയാണ് നിലവിലുള്ളത്.
Into the next game we go, with a smile 💙#MumbaiMeriJaan #MumbaiIndians | @ImRo45 pic.twitter.com/Wir8kLCqvn
— Mumbai Indians (@mipaltan) April 9, 2024
രോഹിത് ശർമ്മയെ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ താരം അമ്പാട്ടി റായിഡു പറഞ്ഞിരുന്നു. ഇപ്പോൾ അമ്പാട്ടി റായിഡു മറ്റൊരു ചോദ്യവും നേരിടുകയാണ്. രോഹിത് ശർമ്മ റോയൽ ചലഞ്ചേഴ്സിൽ എത്തുമോ എന്നായിരുന്നു റായിഡു നേരിട്ട ചോദ്യം.
“Naseeb, idhar stump mic nahi hai” – Rohit & Rishabh, probably 🤭😂#MumbaiMeriJaan #MumbaiIndians #MIvDC pic.twitter.com/Iv1tGdvTUU
— Mumbai Indians (@mipaltan) April 8, 2024
റോയൽ ചലഞ്ചേഴ്സിന് രോഹിതിനെ വേണോയെന്ന് തനിക്ക് അറിയില്ലെന്നും നിങ്ങൾക്ക് ഇപ്പോൾ വേണ്ടത് ഒരു തലക്കെട്ടാണെന്നും റായിഡു മറുപടി നൽകി. മറുപടി കൂടി നിന്നവരിലും ചിരിപടർത്തി. “ഏത് ടീമിലേക്ക് പോകണമെന്നത് രോഹിത്തിന്റെ ഇഷ്ടമാണ്. ഇത്ര മികച്ച ഒരു നായകനെ ലഭിക്കാൻ ഏത് ടീമിനാണ് ആഗ്രഹമില്ലാത്തത്. മറ്റേത് ടീമും മുംബൈയെക്കാൾ മികച്ച രീതിയിൽ രോഹിതിനെ കൂടെ നിർത്തും,” അമ്പാട്ടി റായിഡു പറഞ്ഞു.
𝐆 𝐄 𝐓 𝐓 𝐈 𝐍 𝐆 𝐑 𝐄 𝐀 𝐃 𝐘 ⚔️#MumbaiMeriJaan #MumbaiIndians | @hardikpandya7 pic.twitter.com/hOsy1lfpsV
— Mumbai Indians (@mipaltan) April 9, 2024
ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്ടനായ രോഹിത്തിനെ ക്യാപ്ടൻസിയിൽ നിന്നും മാറ്റിനിർത്തിയതിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് മുംബൈ ടീം. കഴിഞ്ഞ മത്സരത്തിൽ വാംഖഡെ സ്റ്റേഡിയത്തിൽ 18,000 കുട്ടികളെ സ്റ്റേഡിയത്തിൽ വിളിച്ചിരുത്തി കയ്യടിപ്പിക്കേണ്ട ഗതികേടിലായിരുന്നു മാനേജ്മെന്റ്. അത്രയധികമായിരുന്നു സ്വന്തം ഫാൻസിന്റെ കൂവൽ.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ