ഇന്ത്യകണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ എംഎസ് ധോണിയാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മീറ്റിങ്ങിനിടെയാണ് ധോണിയെ ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന് ഗംഭീർ വിശേഷിപ്പിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ നായകന്മാരിൽ രണ്ടുപേരാണ് ധോണിയും ഗംഭീറും.
ഗംഭീർ ധോണിയെ പ്രശംസിക്കുന്ന വീഡിയോ, സ്റ്റാർ സ്‌പോർട്‌സ് സോഷ്യൽ മീഡിയയിൽ പക്കുവച്ചിട്ടുണ്ട്. “ഇന്ത്യ കണ്ട ഏറ്റവും വിജയകരമായ ക്യാപ്റ്റനാണ് എംഎസ് ധോണി. 3 ഐസിസി ട്രോഫികൾ നേടിയയിട്ടുണ്ട്. മറ്റാർക്കും ആ നിലയിലെത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” ഗംഭീർ പറഞ്ഞു. ധോണിയുടെ തന്ത്രങ്ങൾ ഐപിഎല്ലിലെ തങ്ങളുടെ പോരാട്ടങ്ങൾ ആസ്വാദ്യകരമാക്കിയെന്നും ഗംഭീർ പറഞ്ഞു.
Game recognises game! 🤝@GautamGambhir talks about @MSDhoni‘s tactical genius, and why he’s more determined than ever to win when he comes up against him and @Chennaiipl! 💪
Will Gambhir + @ShreyasIyer15 triumph tactically over Dhoni + #RuturajGaikwad tonight? 👀
Tune in to… pic.twitter.com/kvxi5vinzC
— Star Sports (@StarSportsIndia) April 8, 2024
21-ാം നൂറ്റാണ്ടിൽ ഇന്ത്യ നേടിയ മൂന്ന് ഐസിസി കിരീടങ്ങളിൽ രണ്ടിലും ഒരുപോലെ നിർണായക പങ്കുവഹിച്ച താരങ്ങളാണ് ഗംഭീറും ധോണിയും. 2007ൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ സ്വന്തമാക്കിയ പ്രഥമ ടി-20 ലോകകപ്പിന്റെ വിജയ ശില്പിയായിരുന്നു ഗംഭീർ. കൂടാതെ 2011ലെ ഏകദിന ലോകകപ്പിലെ ഇരുവരുടെ പ്രകടനവും അവിസ്മരണീയമാണ്. നാലാം വിക്കറ്റിൽ 109 റൺസിൻ്റെ കൂട്ടുകെട്ടാണ് ഗംഭീറും ധോണിയും അടിച്ചുകൂട്ടിയത്.
നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേഷ്ടാവാണ് ഗൗതം ഗംഭീർ. ഈ സീസണിൽ ക്യാപ്റ്റൻസി ഒഴിഞ്ഞ ധോണി നിലവിൽ ചെന്നൈയുടെ ഫിനിഷറാണ്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ‘തീപ്പന്ത്’ എറിയുന്ന പേസർമാർ; ആരാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളർ